തെങ്കര: 2020-21 സാമ്പത്തിക വര്‍ഷത്തിലെ എം എല്‍ എ യുടെ ആ സ്തി വികസന ഫണ്ടിലും, വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിലും ഉ ള്‍പ്പെടുത്തി പ്രവര്‍ത്തി പൂര്‍ത്തീകരിച്ച തെങ്കര ഗ്രാമ പഞ്ചായത്തി ലെ നാല് ഗ്രാമീണ റോഡുകള്‍ അഡ്വ.എന്‍. ഷംസുദ്ദീന്‍ എം എല്‍ എ നാടിന് സമര്‍പ്പിച്ചു.

അമ്പംകുന്ന് – തെങ്കര ഇടതു കനാല്‍ റോഡ് (20ലക്ഷം ), അമ്പംകുന്ന് – കനാല്‍ റോഡ് (10ലക്ഷം ), പുഞ്ചക്കോട് – മേലാമുറി റോഡ് (10ലക്ഷം ), ജവഹര്‍ നഗര്‍ – കനാല്‍ റോഡ് (20ലക്ഷം ) എന്നീ റോഡുകളാണ് നാടിന് സമര്‍പ്പിച്ചത്.

ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷൗക്കത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍,ബ്ലോക്ക് മെമ്പര്‍ ആയിഷ ഭാനു, മെമ്പര്‍മാരായ റഷീദ് കോല്‍പ്പാടം, ജഹീഫ്, ഉനൈസ് തെങ്കര, ടി കെ സീനത്ത്, അബ്ദുല്‍ ഗഫൂര്‍, സുഭാഷ്, മുന്‍ മെമ്പര്‍ സെലീന, സ ലാം മാസ്റ്റര്‍, വി വി ഷൗക്കത്തലി,മൊയ്തീന്‍ മാസ്റ്റര്‍, മജീദ് തെങ്കര, ടി കെ ഫൈസല്‍, ടി കെ ഹംസക്കുട്ടി, ഗിരീഷ് ഗുപ്ത, ഷമീര്‍ പഴേരി, ഇ ജെ ആന്റണി, ഷാഹുല്‍ മണ്ണാര്‍ക്കാട്, അബ്ദുല്‍ ഷുക്കൂര്‍, ഷമീര്‍ മാ സ്റ്റര്‍, ശിവദാസന്‍, ടി കെ ജുനൈസ്,അനീസ് നീരാണി, എ കെ നാസ ര്‍, ഉണ്ണി ചേരിയില്‍, കുഞ്ഞാണി, ഓമനക്കുട്ടന്‍, അല്ലാബത്സ്, ടി കെ സഫ്വാന്‍, കൃഷ്ണരാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!