കല്ലടിക്കോട്: ചെളിയും പായലും നിറഞ്ഞ് മുഷിഞ്ഞ കരിമ്പ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ മതിലിനെ അധ്യാപകരും വിദ്യാര്‍ ത്ഥികളും ചേര്‍ന്ന് ചിത്രങ്ങള്‍ വരച്ച് സുന്ദരമാക്കി.ഭാവിയുടെ സ്വപ്ന ലോകത്തേക്ക് ചിറകു വിടര്‍ത്തി പറക്കുകയെന്ന സന്ദേശത്തോടെ വര്‍ണ്ണച്ചിറകുകള്‍ വിടര്‍ത്തി നില്‍ക്കുന്ന ചിത്രശലഭമാണ് മതിലിനെ മനോഹരമാക്കുന്നത്.
ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കാലഘട്ടമാണ് ചിത്രത്തി ന്റെ പ്രമേയമെന്നും ഒരു ചിറകിന്റെ ഭാഗത്ത് നിന്നും ശലഭ ങ്ങള്‍ കൂട്ടത്തോടെ പറന്നകലുന്നത് പഠനം പൂര്‍ത്തിയാക്കി ഭാവിയി ലേക്ക് പറക്കുന്ന വിദ്യാര്‍ത്ഥികളെയാണ് സൂചിപ്പിക്കുന്നതെന്ന് വിദ്യാര്‍ ത്ഥികള്‍ പറഞ്ഞു.ചിത്രകലാ അധ്യാപകന്‍ നിര്‍മല്‍ പുലാപ്പറ്റയുടേ യും ക്രാഫ് അധ്യാപിക പി സി ജിഷയുടേയും നേതൃത്വത്തില്‍ വി ദ്യാര്‍ത്ഥികളായ നവീന്‍ ആനന്ദ്,നിവേദിത,അതുല്‍,ദിയ എന്നിവ ര്‍ക്കൊപ്പം മറ്റ് അധ്യാപകരും ചേര്‍ന്നാണ് പ്രവേശന കവാടത്തോട് ചേര്‍ന്ന് മതിലില്‍ ചിത്രം വര പൂര്‍ത്തിയാക്കിയത്.
സ്‌കൂള്‍ അങ്കണത്തിലെ ചെറു മതലിലും പൂച്ചെട്ടികളിലുമെല്ലാം നിറമുള്ള ചിത്രങ്ങളാല്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്. എന്‍എസ്എ സിന്റേയും ബിആര്‍സിയില്‍ നിന്നും ക്യാമ്പസ് ബ്യൂട്ടിഫിക്കേ ഷനായി ലഭിച്ച തുകയുമാണ് ഇതിനായി വിനിയോഗിച്ചത്.
സ്‌കൂളിന് മുന്നിലൂടെ കടന്ന് പോകുന്നവര്‍ മതലിലേക്ക് നോക്കി നില്‍ക്കുക യും സെല്‍ഫിയെടുക്കുന്നതുമെല്ലാം കാണുമ്പോള്‍ ഏറെ സന്തോ ഷം നല്‍കുന്നതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.