കോട്ടോപ്പാടം: പഞ്ചായത്തിലെ പട്ടിക വര്‍ഗ കോളനികളിലുള്ള കൗ മാരക്കാര്‍ക്കായി കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ തുടങ്ങി. കോട്ടക്കുന്ന് ഊരില്‍ ഗ്രാമ പഞ്ചാത്ത് പ്രസിഡന്റ് ജസീന അക്കര ഉദ്ഘാടനം ചെയ്തു.ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പാറയി ല്‍ മുഹമ്മദാലി അധ്യക്ഷനായി.കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാച രണത്തിന്റെ ഭാഗമായി നടന്ന ഊരുകൂട്ടത്തില്‍ മുന്‍ ഹെല്‍ത്ത് ഇന്‍ സ്‌പെക്ടര്‍ കെ സി ജയറാം ക്ലാസ്സെടുത്തു.ഗ്രാമ പഞ്ചായത്ത് അംഗം ഒ ഇര്‍ഷാദ്,ഡോ.സിയാദ് കല്ലടി,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി നോദ് പുതുക്കുടിയില്‍,സംസാരിച്ചു.ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ് സുമാരായ പ്രീത ഒ.എം,രാഖി എ,ആശാപ്രവര്‍ത്തകരായ സുജാത, സുഷമ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. അമ്പലപ്പാറ, ഇരട്ട വാരി, പുളിക്കലടി കോളനികളിലെ 85 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി.പഞ്ചായത്തിലെ മറ്റ് കോളനികളിലെ കൗമാരക്കാര്‍ക്കും വാക്‌സിനേഷന്‍ നല്‍കുമെന്ന് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.അബ്ദു കല്ലടി അറിയിച്ചു.