കോട്ടോപ്പാടം:സംസ്ഥാന പാതയുടെ ശോച്യാവസ്ഥയ്‌ക്കെതിരെ പ്ര തിഷേധം ശക്തമായതോടെ പരിഹാര നടപടികള്‍ക്ക് വേഗം കൂട്ടി പൊതുമരാമത്ത് വകുപ്പ്.കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന പാത യില്‍ അരിയൂര്‍ പാലം മുതല്‍ അലനല്ലൂര്‍ വരെയുള്ള ഭാഗത്തെ അറ്റ കുറ്റ പണിയ്ക്കായി റോഡ് മെയിന്റനന്‍സ് പാലക്കാട് സബ് ഡിവി ഷന്‍ കഴിഞ്ഞ ദിവസം ടെണ്ടര്‍ ക്ഷണിച്ചു.സാങ്കേതിക അനുമതി ല ഭ്യമായതോടെയാണ് ടെണ്ടര്‍ നടപടികളിലേക്ക് കടന്നത്.

സംസ്ഥാന പാതയുള്‍പ്പടെ കുമരംപുത്തൂര്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന നാട്ടുകല്‍-പാലോട്-കുന്നിന്‍പുറം-നരിക്കോട്-ചാമപ്പറമ്പ് റോ ഡ്,നാട്ടുകല്‍ -പാലോട്-ചെത്തല്ലൂര്‍-മുറിയക്കണ്ണി-വാക്കടപ്പുറം തുമ്പ ക്കണ്ണി റോഡ്,ഒറ്റപ്പാലം -മണ്ണാര്‍ക്കാട് റോഡ്,കല്ലടിക്കോട് ശ്രീകൃഷ്ണ പുരം റോഡ്,വട്ടമ്പലം -കൊട്ടപ്പുറം റോഡ്,അലനല്ലൂര്‍ -കണ്ണന്‍കുണ്ട്-കൊടിയന്‍കുന്ന് റോഡ്,അരിയൂര്‍ -അമ്പാഴക്കോട്-പൊതുവപ്പാടം റോഡ്,കണ്ടമംഗലം-കുന്തിപ്പാടം-ഇരട്ടവാരി റോഡ്,ആലുങ്ങല്‍-കൊമ്പന്‍കല്ല്-ഓലപ്പാറ റോഡ്,ഉണ്ണ്യാല്‍-എടത്തനാട്ടുകര റോഡ് എന്നിങ്ങനെ 11 റോഡുകള്‍ക്കാണ് മെയിന്റനന്‍സ് വിഭാഗം ടെണ്ടര്‍ ക്ഷണിച്ചത്.ആകെ 70.35 കിലോ മീറ്റര്‍ ദൈര്‍ഘ്യത്തില്‍ റോഡ് പരി പാലന പ്രവൃത്തികള്‍ക്കായി എസ്റ്റിമേറ്റ് തുക 3,36,46,000 രൂപയാണ് .ഫെബ്രുവരി 17ന് വൈകീട്ട് 5മണി വരെ ടെണ്ടര്‍ സമര്‍പ്പിക്കാം.21ന് തുറക്കും.ഒരു വര്‍ഷത്തെ കാലാവധിയിലാണ് കരാറുകാരന്‍ പ്രവൃ ത്തി ഏറ്റെടു ക്കേണ്ടി വരിക.ഇതിന് സന്നദ്ധമായി കരാര്‍ ഏറ്റെടു ക്കപ്പെട്ടാല്‍ താമസം വിന പ്രവൃത്തികള്‍ ആരംഭിക്കുമെന്നാണ് മെയിന്റന്‍സ് വിഭാഗം വ്യക്തമാക്കുന്നത്.

അതേ സമയം സംസ്ഥാന പാതയുടേയും അരിയൂര്‍-അമ്പാഴക്കോട്-പൊതുവപ്പാടം റോഡ് പ്രവൃത്തി കുമരംപുത്തൂര്‍ സെക്ഷന് ഭരണാ നുമതി ലഭ്യമാകാന്‍ സാധ്യതയുണ്ട്.സംസ്ഥാന പാതയുടെ അറ്റകുറ്റ പണിയ്ക്കായി കുമരംപുത്തൂര്‍ സെക്ഷന്‍ നേരത്തെ 25 ലക്ഷം രൂപ യുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിരുന്നു.ഇതിന് ആദ്യം ഭരണാനുമതി നല്‍ കിയാല്‍ അരിയൂര്‍ പാലം മുതല്‍ അലനല്ലൂര്‍ വരെയുള്ള പാതയുടെ ഇവരായിരിക്കും നടത്തുക.കഴിഞ്ഞ മാസം സംസ്ഥാന പാതയില്‍ കല്ല്യാണക്കാപ്പ് മുതല്‍ അരിയൂര്‍ പാലം വരെ 25 ലക്ഷം രൂപ ചെലവി ല്‍ റോഡിന്റെ ഉപരിതലം പുതുക്കിയിരുന്നു.ഉണ്ണ്യാല്‍ ഭാഗത്ത് 20 ലക്ഷം രൂപ വിനിയോഗിച്ച് അറ്റകുറ്റ പണിയുംനടത്തിയിരുന്നു. എ ന്നാല്‍ നിലവില്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കയിരിക്കുന്ന ഭാഗത്തി ന്റെ പരിപാലന ചുമതല മെയിന്റനന്‍സ് വിഭാഗത്തിന് നല്‍കുക യാണ് ഉണ്ടായത്.കോട്ടോപ്പാടത്ത് കുഴി വെട്ടിക്കുന്നതിനിടെ ബൈ ക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചതോടെ റോഡിന്റെ ശോ ച്യാവസ്ഥയ്‌ക്കെതിരെ പ്രതിഷേധം ശക്തമാവുകയായിരുന്നു. റോ ഡിലെ കുഴികള്‍ ആറ് മാസത്തിനിടെ രണ്ട് ജീവനുകളാണെടു ത്തത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!