മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് സബ് സ്റ്റേഷനിലെ കറന്റ് ട്രാന്‍സ്‌ഫോര്‍ മര്‍ ട്രാന്‍സ്‌ഫോര്‍മറില്‍ അഗ്നിബാധയെ മണ്ണാര്‍ക്കാട്,അട്ടപ്പാടി താ ലൂക്ക് പരിധിയില്‍ വൈദ്യുതി വിതരണം ഏറെ നേരം തടസ്സപ്പെട്ടു. ബുധ നാഴ്ച രാത്രി ഏഴേകാലോടെയാണ് ട്രാന്‍സ്‌ഫോര്‍മറില്‍ തീപിടി ത്തമുണ്ടായത്.കെഎസ്ഇബി അധികൃതര്‍ തന്നെ ഇടപെട്ട് തീയണ ക്കുക യായിരുന്നു.വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വട്ടമ്പ ലത്ത് നിന്നും അഗ്നിശമന സേന എത്തിയിരുന്നു.അഗ്നിബാധയില്‍ കറന്റ് ട്രാന്‍ സ്‌ഫോര്‍മര്‍ തകരാറിലായതോടെ താലൂക്കുകളുടെ പലയിട ങ്ങൡും വൈദ്യുതി വിതരണം മണിക്കൂറുകളോളം തടസ്സ പ്പെട്ടു. മേ ലാറ്റൂരില്‍ നിന്നും വൈദ്യുതി എത്തിച്ചാണ് പ്രതിസന്ധിക്ക് താത്കാ ലിക പരിഹാരം കണ്ടത്.നിശ്ചിത നേരം നിശ്ചയിച്ചാണ് ഓരോ പ്രദേ ശത്തേക്കും വൈദ്യുതി വിതരണം നടത്തി വരുന്നത്. കറന്റ് ട്രാന്‍സ് ഫോര്‍മര്‍ മാറ്റുന്നതിനുള്ള നടപടികളിലാണ് കെ എസ്ഇബി. നാളെ യോടെയെ വൈദ്യുതി തടസ്സം പൂര്‍ണമായി പരി ഹരിക്കപ്പെടുകയുള്ളൂവെന്നാണ് കെഎസ്ഇബി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വി വരം.