മണ്ണാര്‍ക്കാട്: നഗരത്തില്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി എടുത്ത തീരുമാനം ലംഘിച്ച് പ്രശ്‌നം സങ്കീര്‍ണമാക്കുന്ന ട്രേഡ് യൂണിയനു കളുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ഇക്കാര്യത്തില്‍ പൊ ലീസ് നടപടിയുണ്ടാകണമെന്നും എന്‍സിപി മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.തീരുമാനമെടുക്കും മുമ്പ് എല്ലാ രാഷ്ട്രീയ പാ ര്‍ട്ടികളുമായും ചര്‍ച്ച നടത്തിയിരുന്നു.മണ്ണാര്‍ക്കാട് പെര്‍മിറ്റ് ഉള്ള വാ ഹനങ്ങള്‍ മാത്രം ഓട്ടോ സ്റ്റാന്റില്‍ നിര്‍ത്താന്‍ അനുവദിക്കുക,പച്ച ക്കറി മാര്‍ക്കറ്റിലേക്ക് ഓട്ടോറിക്ഷാ സ്റ്റാന്റ് മാറ്റി സ്ഥാപിക്കുക തുട ങ്ങിയ ആവശ്യങ്ങളും എന്‍സിപി ഉന്നയിച്ചു.മണ്ണാര്‍ക്കാട് ബ്ലോക്ക് പ്രസിഡന്റ് സദക്കത്തുള്ള പടലത്ത്,എന്‍എസ് സി ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ബാദുഷ പിസി,എന്‍എല്‍സി ജില്ലാ പ്രസിഡന്റ് പി സി ഹൈദരലി എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!