അഗളി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി ആദിവാ സി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ ആവശ്യമായ എല്ലാ നിയമ സഹായങ്ങളും നടന്‍ മമ്മൂട്ടിയുടെ ഓഫീസ് നല്‍കുമെന്ന് മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകന്‍ വി നന്ദകുമാര്‍. അട്ടപ്പാടിയിലെ ത്തി മധുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
നിലവിലെ അന്വേഷണത്തില്‍ കുടുംബത്തിന് സംതൃപ്തിയില്ലെന്ന് മധുവിന്റെ സഹോദരി അറിയിച്ചതായി നന്ദകുമാര്‍ പറഞ്ഞു. കൊ ലപാതകത്തിലെ സത്യം എന്താണെന്ന് അറിയണമെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ നിര്‍ദേശം നല്‍കി.സമൂഹ മാധ്യമത്തിലെ അപവാദ പ്രച രണത്തിനെതിര മുഖ്യമന്ത്രിക്കും പോലീസിലും പരാതി നല്‍കാനും അഭിഭാഷകന്‍ മധുവിന്റെ സഹോദരിയോട് നിര്‍ദേശിച്ചതായും നന്ദകുമാര്‍ അറിയിച്ചു.
ജനുവരി 30നാണ് അട്ടപ്പാടിയിലെ മധുവിന്റെ കുടുംബത്തിന് നിയ മ സഹായം വാഗ്ദാനം ചെയ്ത് മമ്മൂട്ടി രംഗത്തു വന്നത്.കുടുംബത്തിന് നിയമപരമായ വശങ്ങള്‍ പരിശോധിക്കാന്‍ കേരള,മദ്രാസ് ഹൈ ക്കോടതികളിലെ അഭിഭാഷകനായ അഡ്വ.നന്ദകുമാറിനെയാണ് ചുമതലപ്പെടുത്തിയത്.മധുവിന് വേണ്ടി നിയോഗിക്കപ്പെട്ടിരുന്ന അഭിഭാഷകന് കോടതിയില്‍ ഹാജരാകാന്‍ കഴിയാതിരുന്നത് അ റിഞ്ഞ ഉടനെ തന്നെ മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം അദ്ദേഹത്തി ന്റെ ജീവകാരുണ്യ ചുമതലയുള്ള റോബേര്‍ട്ട് കുര്യാക്കോസ് മധു വിന്റെ കുടുംബാംഗങ്ങളെ ബന്ധപ്പെട്ടിരുന്നു. കേസ് നടത്തിപ്പിന് നിയമോപദേശത്തിനായാണ് മമ്മൂട്ടി അഭിഭാഷകനെ ചുമതല പ്പെടുത്തിയത്.
കേസിന്റെ തുടര്‍ നടത്തിപ്പ് സര്‍ക്കാര്‍ തന്നെയാകും.കേസ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വാദിക്കും.ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെ നിര്‍ ദേശ പ്രകാരം സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കുന്ന തിനായി മധുവിന്റെ കുടുംബത്തിനോട് മൂന്ന് പേരുകള്‍ നിര്‍ദേശി ക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതുവരെയായി പ്രൊസിക്യൂ ട്ടറെ നിയമിക്കുന്നതില്‍ കുടുംബം തീരുമാനമെടുത്തിട്ടില്ല.ആക്ഷന്‍ കൗണ്‍സിലുമായി കൂടിയാലോചിച്ച ശേഷമാകും തീരുമാനമെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു.