അലനല്ലൂര്‍:ഇസ്ലാമിക കലകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യ ത്തോടെ എസ്‌കെഎസ്എസ്എഫ് സംഘടിപ്പിക്കുന്ന സര്‍ഗലയം അലനല്ലൂര്‍ ക്ലസ്റ്റര്‍ മത്സരങ്ങള്‍ ഡിസംബര്‍ എട്ടിന് ഉച്ചക്ക് ഒരു മണി മുതല്‍ അലനല്ലൂര്‍ ശറഫുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി മദ്‌റസയില്‍ നടക്കും. 35 ഇനങ്ങളിലായി 150 ല്‍ പരം മത്സരാര്‍ത്ഥികള്‍ പങ്കെടു ക്കും.സര്‍ഗലയം എസ് കെ എസ് എസ് എഫ് പാലക്കാട് ജില്ല ഉപാധ്യ ക്ഷന്‍ സയ്യിദ് ഹുസൈന്‍ തങ്ങള്‍ കൊടക്കാട് ഉദ്ഘാടനം ചെയ്യും. ക്ലസ്റ്റര്‍ പ്രസിഡണ്ട് ഒ.എം.ഇസ്ഹാഖ് ഫൈസി അദ്ധ്യക്ഷനാകും. സയ്യിദ് പി.എം.എസ്.ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. ടി.എ.റസാഖ് മാസ്റ്റര്‍, എം.എം.റഫീഖ് ദാരിമി, സംസം ബഷീര്‍, എം.കെ.ഹനീഫ ഫൈസി, അബ്ദുസലാം ഹുദവി, എന്‍.ഹംസ മാസ്റ്റര്‍, എന്‍.അഷ്‌റഫ് ഹാജി, വി.ടി.എ.ഖാദര്‍, യാസര്‍ അസ്ഹരി, സക്കീര്‍ ഫൈസി കൊടുവാളിപ്പുറം, നാസര്‍ ഫൈസി കാഞ്ഞിരംകുന്ന്, സാജിദ് ഫൈസി, ടി.മന്‍സൂര്‍, റിയാസ് മന്നാനി, ബാബു മാസ്റ്റര്‍ ആലായന്‍, സംബന്ധിക്കും. സമാപന സംഗമം ശമീര്‍ ഫൈസി കോട്ടോപ്പാടം ഉദ്ഘാടനം ചെയ്യും.ഉബൈദ് ആക്കാടന്‍ സമാപന പ്രസംഗം നിര്‍വ്വഹിക്കും. ക്ലസ്റ്റര്‍ സെക്രട്ടറി അസ്‌ക്കര്‍ മാസ്റ്റര്‍ കാട്ടുകുളം സ്വാഗതവും ഷൗക്കത്ത്.എം.കെ.നന്ദിയും പറയും.