അലനല്ലൂര്‍: ജല സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ കര്‍മ്മശേഷി വിനിയോഗിക്കുന്നതിനായി എടത്തനാട്ടുകര ഗവ.ഹയ ര്‍ സെക്കണ്ടറി സ്‌കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് യൂണിറ്റൊരുക്കി യ പുഴയോരം ജലസംരക്ഷണ സദസ്സ് ശ്രദ്ധേയമായി. ജലസ്രോതസ്സു കള്‍ സംരക്ഷിക്കുക,പുഴയുടെ ചരിത്രവും ഐതീഹ്യങ്ങളും പുതു തലമുറയ്ക്ക് പകര്‍ന്നു നല്‍കുകയെന്ന ലക്ഷ്യത്തോടെ മുണ്ടക്കുന്ന് വെള്ളിയാര്‍പുഴയുടെ തീരത്തെ കന്നിറക്കംകുണ്ടിലാണ് സദസ്സ് സം ഘടിപ്പിച്ചത്.
അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു.കവി നയനന്‍ നന്ദിയോട് വിഷയാവതരണം നടത്തി.സ്‌കൗട്ട് മാസ്റ്റര്‍ ഒ മുഹമ്മദ് അന്‍വര്‍,ഗൈഡ് ക്യാപ്റ്റന്‍ പ്രജിത ശ്രീകുമാര്‍ ,ട്രൂപ്പ് ലീഡര്‍ നവീന്‍ കേശവ്,കമ്പനി ലീഡര്‍ നുഹ സി എന്നിവര്‍ സം സാരിച്ചു.പട്രോള്‍ ലീഡര്‍മാരായ അഭിജിത്ത് . കെ , അഭിനവ് . പി , അനീന. സി, ഷിബില .സി എന്നിവര്‍ നേതൃത്വം നല്‍കി.യൂണിറ്റിന് കീഴിലെ ജലസംരക്ഷണ ബോധവല്‍ക്കരണ പ്രൊജക്ടിന്റെ ഭാഗ മായി സംഘടിപ്പിച്ച ജലസംരക്ഷണ സദസ്സ് വെള്ളിയാറിനെ കൂടു തല്‍ അടുത്തറിയാനുള്ള അവസരമായെന്ന് വിദ്യാര്‍ത്ഥികള്‍ അഭി പ്രായപ്പെട്ടു.