അലനല്ലൂര്‍: കാത്തിരിപ്പിനൊടുവില്‍ കോയക്കുന്ന് മുള്ളത്ത് റോഡ് യാഥാര്‍ത്ഥ്യമായി.അലനല്ലൂര്‍ പഞ്ചായത്ത് 2021-22 വര്‍ഷത്തെ പശ്ചാ ത്തലമേഖല പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്.രണ്ട് വാര്‍ഡുകളുടെ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന റോഡിന് ഫണ്ട് ലഭ്യമാകാത്ത സാഹചര്യമായിരുന്നു.വാര്‍ഡ് മെമ്പറു ടെ ഇടപെടലിന്റെ ഫലമായാണ് റോഡ് പ്രവൃത്തി നടന്നത്.ഒരുപാടു കാലത്തെ റോഡെന്ന ആവശ്യം സാക്ഷാത്കരിക്കപ്പെട്ടതിന്റെ സ ന്തോഷത്തിലാണ് പ്രദേശവാസികള്‍.പണിപൂര്‍ത്തിയായ റോഡ് വാ ര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.16-ാം വാര്‍ഡ് മെമ്പര്‍ ഷമീര്‍ പുത്തംകോട്ട്,വിജയകുമാരന്‍ പി,രതീഷ്,ശങ്കരന്‍കുട്ടി ,പങ്ക ജാക്ഷന്‍,വിജയകുമാരന്‍ എം എന്നിവര്‍ സംസാരിച്ചു. ഉദഘാടന ത്തോടനുബന്ധിച്ച് പ്രദേശത്തെ നാല്‍പ്പതോളം വീടുകളില്‍ മധുര വും വിതരണം ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!