മണ്ണാര്‍ക്കാട്: സുരക്ഷിതവും പോഷകമൂല്യമടങ്ങിയതുമായ ഭക്ഷണ ക്രമത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ അവബോധം ലക്ഷ്യമിട്ട് ഭ ക്ഷ്യസുരക്ഷാ വകുപ്പ് പാലക്കാട് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 37 സ്‌കൂളുകളിലും സുരക്ഷിത പോഷകാഹാര പദ്ധതി നടപ്പാക്കുന്നു. 8, 9, 11 ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് പദ്ധതിയുടെ ഭാഗമായി ബോധവത്കരണം നടത്തുന്നത്. ജങ്ക് ഫുഡ് കലോറി കൂടിയ ഭക്ഷ ണം, കൂടുതല്‍ ഉപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണം, ട്രാന്‍സ് ഫാറ്റും കൃത്രിമനിറങ്ങളും അടങ്ങിയ ഭക്ഷണം എന്നിവ കുട്ടികളു ടെ ആരോഗ്യത്തെ ബാധിക്കുന്നത് ബോധ്യപ്പെടുത്തുകയും സുര ക്ഷിത ഭക്ഷണം പരിചയപ്പെടുത്തുകയുമാണ് പദ്ധതി ലക്ഷ്യം.
ഭക്ഷണത്തില്‍ നിന്ന് വേണ്ടത്ര പോഷകമൂല്യം ലഭ്യമാക്കുന്നില്ലെങ്കി ല്‍ ഭക്ഷ്യവസ്തുക്കളില്‍ വിറ്റാമിനുകളും ധാതുക്കളും ചേര്‍ത്ത് ഫോ ര്‍ട്ടിഫൈ ചെയ്ത് കുട്ടികള്‍ക്ക് ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമി ടുന്നു. ജങ്ക് ഫുഡ് ഉപേക്ഷിച്ച് ഇഡലി, ദോശ, പുട്ട്, വെള്ളേപ്പം, നൂലപ്പം, ഇല ക്കറികള്‍ എന്നിവ വിദ്യാര്‍ത്ഥികളില്‍ ശീലമാക്കാന്‍ പദ്ധതി സഹാ യകരമാകും. പോഷകമൂല്യം അടങ്ങിയ വിഭവങ്ങളുടെ പാചകത്തി ലും വിദ്യാര്‍ത്ഥികളെ പദ്ധതി പ്രകാരം പരിചിതരാക്കും.
ജങ്ക് – ഫാസ്റ്റ് ഫുഡ് ക്യാന്‍സര്‍ ,വൃക്ക രോഗങ്ങള്‍ ,കരള്‍ രോഗങ്ങള്‍, വന്ധ്യത, മാനസിക രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് വഴിവെക്കുന്നതാ യി ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ വി.കെ പ്രദീപ്കുമാര്‍ അറിയിച്ചു. സ് കൂളുകളിലെ സുരക്ഷിത പോഷകാഹാര പദ്ധതിക്ക് ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ സി. എസ് രാജേഷ്, നന്ദകിഷോര്‍, ഫാസില എ.എം ,ആസാദ് പി.വി, ഹേമ ആര്‍, രാജി.പി.ആര്‍ എന്നിവര്‍ നേതൃത്വം നല്‍ കും. പദ്ധതി ഫെബ്രുവരി 15 നകം പൂര്‍ത്തികരിക്കുമെന്ന് അസി. കമ്മീഷണര്‍ അറിയിച്ചു.