മണ്ണാര്‍ക്കാട്: ചിറക്കല്‍പ്പടി കാഞ്ഞിരപ്പുഴ റോഡിനോട് അധികൃതര്‍ തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ചും പാതിവഴിയില്‍ നിലച്ചി രിക്കുന്ന റോഡ് നിര്‍മാണ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തി യാക്കണമെന്നും ആവശ്യപ്പെട്ട് ബുധനാഴ്ച പഞ്ചായത്തില്‍ ഹര്‍ത്താ ല്‍ ആചരിക്കുമെന്ന് യുഡിഎഫ് കാഞ്ഞിരപ്പുഴ പഞ്ചായത്ത് കമ്മിറ്റി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍.അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്.ദേശീയപാതയില്‍ ഗതാഗതം ത ടസ്സപ്പെടില്ല.പഞ്ചായത്ത് പരിധിയില്‍ കടകള്‍,സ്‌കൂളുകള്‍ ഉള്‍പ്പടെ യുള്ള സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുമെന്നും വാഹനങ്ങള്‍ ഗതാ ഗതം നടത്തില്ലെന്നും നേതാക്കള്‍ പറഞ്ഞു.
നല്ല റോഡിനായുള്ള കാഞ്ഞിരപ്പുഴക്കാരുടെ കാത്തിരിപ്പ് നാല് വര്‍ ഷം പിന്നിട്ടു.2018 ഡിസംബറില്‍ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനാണ് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്.2020 ജൂണില്‍ പൂര്‍ത്തീകരിക്കുമെന്ന് പ്രഖ്യാപിച്ച റോഡാണ് നിലവില്‍ കാല്‍നട പോലും സാധ്യമാകാത്ത തരത്തില്‍ തകര്‍ന്ന് കിടക്കുന്ന ത്.എട്ടു കിലോമീറ്റര്‍ റോഡ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നവീകര ണത്തിനായി 32 കോടി രൂപയാണ് അനുവദിച്ചിരുന്നത്.ഇതില്‍ 12 കോടിയോളം രൂപ പ്രവൃത്തികള്‍ക്കായി വിനിയോഗിച്ചതായാണ് അറിയുന്നത്.നാലു വര്‍ഷത്തിനിടെ മുപ്പത് ശതമാനം പോലും പ്ര വൃത്തി പുരോഗമിച്ചിട്ടില്ലെന്ന് മാത്രമല്ല കരാറുകാരന്‍ പ്രവൃത്തി ഉപേക്ഷിച്ച് പോവുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാരും കിഫ്ബിയും,പൊതുമരാമത്ത് വകുപ്പും റോ ഡിന്റെ കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയാണ് കാണി ക്കുന്നത്. കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് പറയു ന്നുണ്ടെങ്കി ലും,റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ എങ്ങുമെ ത്താത്ത സ്ഥിതിയാണ്.ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിന് പരി ഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി എടുക്കണമെന്നാ വശ്യപ്പെട്ടാണ് യു.ഡി.എഫ് ഹര്‍ത്താല്‍ നടത്തുന്നതെന്നും നേതാക്ക ള്‍ പറഞ്ഞു.
വാര്‍ത്ത സമ്മേളനത്തില്‍ നേതാക്കളായ ബേബി ചെറുകര, സി.ടി. അലി,പടുവില്‍ മുഹമ്മദലി,എ. വി.മുസ്തഫ,പി.എം. സ്വലാഹുദ്ധീ ന്‍,പി.പി.സുല്‍ഫീക്കര്‍ അലി,സിദ്ധീഖ് എന്നിവര്‍ പങ്കെടുത്തു.