അഗളി: ഒരു ഇടവേളയ്ക്കും ശേഷം അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം.പുതൂര്‍ നടുമുള്ളി ഊരിലെ ഈശ്വരി കുമാറിന്റെ മൂന്ന് ദിവ സം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. വെള്ളിയാഴ്ച്ച സിസേറി യനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്.കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരു ന്നു.
ഈ വര്‍ഷം ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ശിശുമരണമാണിത്. ഔ ദ്യോഗിക കണക്ക് അനുസരിച്ച് കഴിഞ്ഞ വര്‍ഷം 9 കുഞ്ഞുങ്ങളാണ് മരിച്ചത്. അടുത്തടുത്ത ദിവസങ്ങളില്‍ നാല് കുഞ്ഞുങ്ങള്‍ വരെ മരി ച്ചിരുന്നു.ശിശുമരണം തുടര്‍ക്കഥയായതോടെ പ്രതിഷേധവും ഉയര്‍ ന്നു.ആരോഗ്യമന്ത്രിയും,പട്ടികവര്‍ഗ വകുപ്പ് മന്ത്രിയും പ്രതിപക്ഷ നേതാക്കളുമെല്ലാം അട്ടപ്പാടി സന്ദര്‍ശിച്ചിരുന്നു.കോട്ടത്തറ ട്രൈബ ല്‍ ആശുപത്രിയിലെ സൗകര്യങ്ങളില്ലായ്മ കാരണമാണ് മരണങ്ങള്‍ കൂടുന്നതെന്നും ആരോപണം ഉയരുകയും ചെയ്തു.ഗര്‍ഭിണികള്‍ക്ക് ആവശ്യമായ പോഷകാഹാരം കിട്ടുന്നില്ലെന്ന് വ്യക്തമായി. ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരെപ്പോലും ചികില്‍സക്കാനുള്ള സൗ കര്യം കോട്ടത്തറട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഇല്ലെ ന്ന് ആശുപത്രി സൂപ്രണ്ട് തന്നെ വ്യക്തമാക്കിയിരുന്നു.
നവജാത ശിശുമരവും ആശുപത്രിയിലെ സൗകര്യങ്ങളില്ലായ്മയുമെ ല്ലാം വാര്‍ത്തകളില്‍ നിറയുകയും ചെയ്തു.ഇതിനിടെ സൂപ്രണ്ട് പ്രഭു ദാസിനെ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിലേക്ക് സ്ഥലം മാറ്റുക യും ചെയ്തു.ആരോഗ്യനില മോശമാകുന്നവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കെത്തിക്കാന്‍ വേണ്ടത്ര സൗകര്യങ്ങളുള്ള ആം ബുലന്‍സുകള്‍ പോലും കോട്ടത്തറ ട്രൈബല്‍ ആശുപത്രിക്ക് ഉണ്ടാ യിരുന്നില്ല.സര്‍ക്കാരിന്റെ ഇടെപടല്‍ ഉണ്ടായതോടെ അടുത്തിടെ ആശുപത്രിയിലേക്ക് ആംബുലന്‍സ് എത്തിച്ചിരുന്നു. ഗര്‍ഭിണികള്‍ ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പോഷകാഹാരം ഉറപ്പാക്കാനുള്ള നടപടികളും ആരംഭിച്ചിരുന്നു.അട്ടപ്പാടിക്കായി കര്‍മ പദ്ധതി പ്രഖ്യാ പിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെയാണ് നാടിന് നൊമ്പര മായി വീണ്ടും ഒരു കുഞ്ഞിനെ മരണം തട്ടിയെടുത്തിരിക്കുന്നത്.