മണ്ണാര്‍ക്കാട്: ശമ്പളപരിഷ്‌കരണത്തിലെ അപാകതകള്‍ക്കെതിരെ കേരള ഗവ.മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃ ത്വത്തില്‍ തിങ്കളാഴ്ച ജില്ലയില്‍ സമരപ്രചരണ ജാഥ നടത്തുമെന്ന് കെ ജിഎംഒഎ ഭാരവാഹികള്‍ അറിയിച്ചു.മണ്ണാര്‍ക്കാട് താലൂക്ക് ആശുപ ത്രിയില്‍ നിന്നും രാവിലെ 8.30ന് ജാഥ ആരംഭിക്കും.കെജിഎംഒ ജി ല്ലാ പ്രസിഡന്റ് ഡോ.മേരി ജ്യോതി വില്‍സന്‍,സെക്രട്ടറി ഡോ.കൃഷ്ണ കുമാര്‍,മിഡസോണ്‍ വൈസ് പ്രസിഡന്റ് ഡോ.മുരളീധരന്‍ എന്നിവ ര്‍ സംസാരിക്കും.ജാഥ ഒറ്റപ്പാലം,ആലത്തൂര്‍,ചിറ്റൂര്‍ താലൂക്ക് ആശുപ ത്രികളില്‍ ജാഥ പര്യടനം നടത്തി ഉച്ചയ്ക്ക് രണ്ട് മണിയോടെ ജില്ലാ ആശുപത്രിയില്‍ സമാപിക്കും.ശമ്പളവും ആനുകൂല്ല്യങ്ങളും വെട്ടി ക്കുറച്ചതിനെതിരെ വര്‍ഷം നീണ്ട സഹനസമരത്തോടുള്ള നിഷേധ നിലപാടിനെതിരെ ജനുവരി 18ന് അത്യാഹിത അടിയന്തര കോവി ഡ് ചികിത്സകളെ ബാധിക്കാതെ കൂട്ട അവധിയെടുത്ത് സമരം നട ത്താന്‍ കെജിഎംഒ തീരുമാനിച്ചിട്ടുണ്ട്.കോവിഡിന്റെ വകഭേദങ്ങ ളും തരംഗങ്ങളും തുടരുന്ന സാഹചര്യത്തില്‍ പ്രത്യക്ഷ സമരത്തി ലേക്ക് സര്‍ക്കാര്‍ ഡോക്ടര്‍മാരെ തള്ളി വിടാതെ പ്രശ്‌ന പരിഹാര ത്തിന് അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം.