അലനല്ലൂര്‍:നാടകരംഗത്ത് അമ്പത് വര്‍ഷങ്ങള്‍ പിന്നിട്ട കെപിഎസ് പയ്യനെടത്തിനും എടത്തനാട്ടുകര പ്രദേശത്തെ സാഹിത്യ പ്രതിഭക ള്‍ക്കും ആദരവൊരുക്കി സമന്വയ എടത്തനാട്ടുകര.ഷാഹിദ ഉമ്മര്‍ കോയ, ഡോ.എന്‍. സന്തോഷ് കുമാര്‍ , ഇബ്നു അലി, സീനത്ത് അലി, സിത്താരാ ഷാനിര്‍, ഷറീനാ തയ്യില്‍ തുടങ്ങിയ സാഹിത്യപ്രതിഭ കളെയാണ് ആദരിച്ചത്.
സമന്വയ പ്രസിഡണ്ട് കെ. ഗിജേഷ് അധ്യക്ഷനായി. അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അക്ബറലി പാറോക്കോട്ട്, സജ്ന സത്താ ര്‍, വ്യാപാരി പ്രതിനിധി എ.പി. മാനു, മുഫീന ഏനു, മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.ടി.ഹംസപ്പ,യൂസഫ് പുല്ലിക്കുന്നന്‍, കെ.വി. എം. ബഷീര്‍,സമന്വയ സെക്രട്ടറി ടി.പി. സഷീര്‍,പ്രോഗ്രാം കോ-ഓര് ഡിനേറ്റര് സിബ്ഗത്തുള്ള മഠത്തൊടി,പി.നീലകണ്ഠന് എന്നിവര്‍ സം സാരിച്ചു.
തുടര്‍ന്ന് സമന്വയ ഗായക സംഘമായ സമന്വയ ബീറ്റ്സ് ബിച്ചു തിരുമല അനുസ്മരണവും നടത്തി.കെ.രാം കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന് നടന്ന ഗാനാര്‍ച്ചനയില്‍ കെ.രവി കുമാര്‍ , ഷാനവാസ് തയ്യില്‍, ബിജു കാര, പി.രാജന്, ജിസ്നയ, അരുണ്‍ , പുതാനി നസീര്‍ ബാബു, കെ. അനില്‍കുമാര്‍ തുടങ്ങി യവര്‍ ഗാനാലാപനം നടത്തി.
