ചിറ്റൂര്‍:മുതലമട അംബേദ്കർ കോളനി നിവാസികളിൽ അർഹരാ യവർക്ക് സമയബന്ധിതമായി ലൈഫ്മിഷൻ്റെ ഭാഗമായി വീടും സ്ഥ ലവും നൽകാനുള്ള നടപടി സ്വീകരിക്കുമെന്ന് പട്ടികജാതി-പട്ടിക വർഗ്ഗ – ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷണൻ പറഞ്ഞു. മുത ലമട അംബേദ്കർ കോളനി നിവാസികൾ സ്ഥലവും വീടും അനുവ ദിക്കണമെന്ന് ആവശ്യപ്പെട്ട് മുതലമട ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തി വരുന്ന സമരവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യ ക്ഷതയിൽ കോളനി നിവാസികളുമായി നടന്ന യോഗത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഇതിൻ്റെ ഭാഗമായി അംബേദ്കർ കോളനി നിവാസികൾ ലൈഫ് മിഷനിൽ സമർപ്പിച്ചിട്ടുള്ള എല്ലാ അപേക്ഷക ളിലും ജനുവരി 10 നകം സമര സമിതി പ്രതിനിധികളുടെ സാന്നിധ്യ ത്തിൽ പരിശോധന പൂർത്തിയാക്കും. 12 ന് ജില്ലാ കലക്ടറുടെ അധ്യ ക്ഷതയിൽ യോഗം ചേരാനും മന്ത്രി കെ.രാധാകൃഷ്ണൻ നിർദ്ദേശിച്ചു.
അർഹരായ എല്ലാവർക്കും ലൈഫ് മിഷന്റെ ഭാഗമായി വീടും സ്ഥ ലവും നൽകുവാനുള്ള നടപടി സ്വീകരിക്കും. ബന്ധപ്പെട്ട വകുപ്പുക ൾ സംയുക്തമായി സ്ഥല പരിശോധന നടത്തും.തുടർന്ന് കോളനി വാസികളുടെ അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കാനും മന്ത്രി നിർദ്ദേശം നൽകി.കേരളത്തിൽ ഏകദേശം പതിനായിരത്തോളം കോളനികൾ ഉണ്ടെന്നും അതിൽ പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലേയും മുതലമടയിൽ തന്നെയുള്ള വിവിധ കോളനി കളിലേയും അർഹരായ എല്ലാവർക്കും ലൈഫ് മിഷനിൽ ഉൾപ്പെടു ത്തി സ്ഥലവും വീടും ലഭ്യമാക്കുമെന്നും ആയതിനാൽ നിലവിൽ തുടർന്ന് വരുന്ന സമരം അവസാനിപ്പിക്കണമെന്നും മന്ത്രി സമര സമിതിയോട് അഭ്യർത്ഥിച്ചു.
ഏകദേശം ഒന്നര മണിക്കൂറോളമാണ് മന്ത്രി കോളനി നിവാസികളു മായി ചർച്ച നടത്തിയത്. യോഗത്തിൽ കെ.ബാബു എം.എൽ.എ, ജി ല്ലാ കലക്ടർ മൃൺമയി ജോഷി, മുതലമട ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് ബേബി സുധ, എ.ഡി.എം കെ മണി കണ്ഠൻ, മുതലമട ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇ.ഷാജഹാൻ, സാമൂ ഹിക- രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉദ്യോഗസ്ഥർ, കോളനിവാ സികൾ എന്നിവർ പങ്കെടുത്തു.