മണ്ണാര്‍ക്കാട്: കെഎസ്ആര്‍ടിസി ജീവനക്കാരുടെ നഷ്ടപ്പെട്ട ആനു കൂല്ല്യങ്ങള്‍ നേടിയെടുക്കുന്നതിനും അവകാശങ്ങള്‍ സംരക്ഷിക്കു ന്നതിനുമായി ജീവനക്കാരുടെ നേതൃത്വത്തില്‍ അവകാശ സംരക്ഷ ണ വേദി രൂപീകരിച്ചു.ജീവനക്കാരുടെ മേല്‍ അമിതജോലി ഭാരം അ ടിച്ചേല്‍പ്പിക്കല്‍,അര്‍ഹമായ വേതനവും ആനുകൂല്ല്യം നിഷേധിക്ക ല്‍,ശമ്പളം ബോധപൂര്‍വ്വം വൈകിപ്പിക്കല്‍,അടിസ്ഥാന സൗകര്യങ്ങ ള്‍ നിഷേധിക്കല്‍,പരസ്യമായി ജീവനക്കാരെ അവഹേളിക്കല്‍ തുട ങ്ങിയ കാര്യങ്ങളില്‍ ജീവനക്കാര്‍ ഒറ്റക്കെട്ടായി അവകാശ സംരക്ഷ ണ പ്രതിജ്ഞചെയ്തു.കെഎസ്ആര്‍ടിസി ജീവനക്കാരും സമൂഹമധ്യ ത്തില്‍ ജീവിക്കുന്നവരാണെന്ന പരിഗണന ബന്ധപ്പെട്ട അധികാരി കള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് കെ സലീം,സെക്രട്ടറി കെ സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.