തച്ചനാട്ടുകര:ആരോഗ്യത്തിന്റെയും വ്യായാമത്തിന്റെയും വഴിയി ല്‍ നല്ല സന്ദേശങ്ങളുടെ ബെല്‍മുഴക്കി തച്ചനാട്ടുകര പാറപ്പുറം റോയല്‍ ചാലഞ്ചേഴ്‌സ് സൈക്കിള്‍ ക്ലബ്ബ് അംഗങ്ങളുടെ സൈക്കിള്‍ സവാരി.ശുദ്ധ വായു ശുദ്ധമായ ഭൂമി നല്ല ആരോഗ്യം എന്ന സന്ദേശ മുയര്‍ത്തിയാണ് ക്ലബ്ബ് അംഗങ്ങള്‍ യാത്ര തുടരുന്നത്.എന്നും രാവിലെ ആറരയ്ക്കാണ് പാറപ്പുറം റോയല്‍ ചാലഞ്ചേഴ്‌സ് ക്ലബ്ബിന് മുന്നില്‍ നിന്നും സവാരി ആരംഭിക്കുന്നത്.കരിങ്കല്ലത്താണി വരെ അഞ്ച് കിലോമീറ്റര്‍ ദൂരത്തേക്കാണ് സവാരി.ഓരോ ദിവസവും സൈക്കി ളിന് മുന്നില്‍ പ്ലക്കാര്‍ഡില്‍ ഓരോ സന്ദേശമെഴുതിയാണ് സൈ ക്കിള്‍ പ്രഭാത സവാരിയെന്നതാണ് റോയല്‍ ചാലഞ്ചേഴ്‌സ് സൈ ക്കിള്‍ ക്ലബ്ബിനെ വ്യത്യസ്തമാക്കുന്നത്്. ക്ലബ്ബംഗവും പ്രവാസിയുമായ ഹനീഫ മുന്‍കൈയെടുത്താണ് സൈക്കിള്‍ ക്ലബ്ബ് ആരംഭിച്ചത് .ക്ലബ്ബില്‍ ഇപ്പോള്‍ 22 അംഗങ്ങളുണ്ട്. പ്രായം 12 മുതല്‍ 25 വരെ. ഓരോ ദിവസവും സൈക്കിളിന് മുന്നില്‍ പ്ലക്കാര്‍ഡില്‍ ഓരോ സന്ദേശ മെഴുതിയാണ് സൈക്കിള്‍ പ്രഭാത സവാരിയെന്നതാണ് റോയല്‍ ചാലഞ്ചേഴ്‌സ് സൈക്കിള്‍ ക്ലബ്ബിനെ വ്യത്യസ്തമാക്കുന്നത്. നടത്തവും ജോഗിംഗും പോലെ സൈക്ലിംഗും മികച്ച വ്യായാമ രീതിയാണെന്ന് മനസ്സിലാക്കിയാണ് സൈക്കിള്‍ ക്ലബ്ബിന് രൂപം നല്‍കിയത്. ചാല ഞ്ചേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ് അസ്‌റുദ്ധീന്‍,സെക്രട്ടറി മുഹമ്മദ് ഇര്‍ഷാദ്,ട്രഷറര്‍ ഫാസില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ക്ലബ്ബംഗങ്ങള്‍ സൈക്കിള്‍ ക്ലബ്ബിന് പൂര്‍ണ്ണപിന്തുണയുമായി രംഗത്തുണ്ട്.