മണ്ണാര്‍ക്കാട്:ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യത്തിന്റെയും മയക്കുമരുന്നുകളുടേയും കള്ളക്കടത്തും വിപണനവും സംഭരണവും തടയുന്നതിന് കര്‍ശന നടപടികളുമായി എക്സൈസ് സ്പെഷ്യല്‍ ഡ്രൈവ് തുടങ്ങി.ഇതിന്റെ ഭാഗമായി ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍,മൂന്ന് സ്ട്രൈക്കിംഗ് ഫോഴ്സുകള്‍, ഹൈവേ പട്രോളിംഗ്,ബോര്‍ഡര്‍ പട്രോളിംഗ് ടീമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.ഡിസംബര്‍ 5 മുതല്‍ ജനുവരി 5 വരെയാണ് സ്പെഷ്യല്‍ ഡ്രൈവ്. കിഴക്കന്‍,പടിഞ്ഞാറന്‍,അഗളി മേഖലയില്‍് പരിശോധന തുടരുകയാണ്.സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കഴിഞ്ഞ ദിവ സം ആനക്കട്ടി ചെക്പോസ്റ്റില്‍ അതിരാവിലെ നടത്തിയ പരിശോധ നയില്‍ അരയില്‍ തുണിബെല്‍റ്റില്‍ കെട്ടി ഷാള്‍ കൊണ്ട് മറച്ച് കടത്തിയ 58 കുപ്പി തമിഴ്നാട് മദ്യം ഇന്റലിജന്‍സ് ബ്യൂറോ അഗളി റേഞ്ച്,ജനമൈത്രി സ്പെഷ്യല്‍ സ്‌ക്വാഡ്് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയിരുന്നു.മദ്യം കടത്തിയ കോയമ്പത്തൂര്‍ തടാകം സ്വദേ ശിനികളായ രങ്കമ്മ,കനക എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ റിമാ ന്‍ഡിലാണ്. പുതൂര്‍ വെന്തവെട്ടി ഊരില്‍ ചാലിന്റെ ഓരത്ത് നട്ട് വളര്‍ത്തിയ മൂന്ന് മുതല്‍ ആറ് മാസം വരെ പ്രായം വരുന്ന 24 കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചിരുന്നു. കുളപ്പടി പാലൂര്‍ ഭാഗത്ത് വനാതിര്‍ത്തിയോട് ചേര്‍ന്ന് രണ്ട് ദിവസങ്ങളിലായി നടന്ന പരിശോധനയില്‍ 198 ലിറ്റര്‍ വാഷും എക്സൈസ് കണ്ടെത്തി നശിപ്പിച്ചു.പാലക്കാട് എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആദ്യ ദിവസം ജില്ലയില്‍ 12 അബ്കാരി കേസുകളും രണ്ട് നര്‍ക്കോട്ടിക് കേസുകളും രജിസ്റ്റര്‍ ചെയ്തതായി എക്സൈസ് ഡെ പ്യൂട്ടി കമ്മീഷണര്‍ വി.പി. സുലേഷ്‌കുമാര്‍ അറിയിച്ചു. പാലക്കാട് ,ഒറ്റപ്പാലം,മണ്ണാര്‍ക്കാട്,ചിറ്റൂര്‍,ആലത്തൂര്‍ സര്‍ക്കിളുകല്‍ക്ക് കീഴില്‍ വാഹന പരിശോധന,ഷാപ്പ്,തോട്ടം പരിശോധനകളും നടന്ന വരുന്ന തായി ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. അതിര്‍ത്തി കടന്നെ ത്തുന്ന ലഹരിയെ തടയാന്‍ വഴികളില്‍ നിരീക്ഷണവുമായി എക്സൈസിന്റെ സംഘങ്ങള്‍ സജീവമായുണ്ട്. ലഹരി കടത്തു മായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് 0491 2505897 എന്ന ജില്ലാ കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് അറിയിക്കാം.