തച്ചനാട്ടുകര:കുടിവെള്ള പദ്ധതിയില്‍ പൈപ്പ് വിന്യസിക്കുന്നതി നായി പൊളിച്ച കോണ്‍ക്രീറ്റ് റോഡ് മാസങ്ങളായിട്ടും നന്നാക്കാത്ത തിനെതിരെ പ്രതിഷേധമുയരുന്നു.തച്ചനാട്ടുകര മുറിയംക്കണ്ണി പുഴ യില്‍ നിന്നും കോട്ടോപ്പാടം അലനല്ലൂര്‍ തച്ചനാട്ടുകര പഞ്ചായത്തി ലേക്കുള്ള സമഗ്ര കുടിവെള്ള പദ്ധതിയ്ക്ക് പൈപ്പിടുന്നതിനായാണ് മുറിയംകണ്ണി പമ്പ് ഹൗസ് നൂറ് മീറ്റര്‍ കോണ്‍ക്രീറ്റ് റോഡ് പൊളിച്ചത്. പ്രവൃത്തി പൂര്‍ത്തിയാകുന്ന മുറയ്ക്ക് റോഡ് കോണ്‍ക്രീറ്റ് ചെയ്യു മെ ന്നാണ് അധികൃതര്‍ പറഞ്ഞതെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ പ്രവൃത്തി പൂര്‍ത്തിയായി മാസങ്ങളായിട്ടും റോഡ് നന്നാക്കുന്ന കാര്യത്തില്‍ നടപടിയുണ്ടായിട്ടില്ല.ഇത് മൂലം പതിനഞ്ചോളം കുടുംബങ്ങളാണ് പ്രയാസത്തിലായിരിക്കുന്നത്.റോഡ് തകര്‍ന്ന് കിടക്കുന്നതിനാല്‍ വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ പ്രയാസ പ്പെട്ടാണ് ഇത് വഴി കടന്ന് പോകുന്നത്. റോഡ് പൊളിച്ചിട്ട ഭാഗത്ത് കോറി വേസ്റ്റ് നിരത്തിയതിനാല്‍ ഇതിന് മുകളിലൂടെ വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതായും നാട്ടുകാര്‍ പറയുന്നു.ഇത് പലതവണ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡിന്റെ കാര്യത്തില്‍ അനാസ്ഥ തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സ്ഥലം സന്ദര്‍ശിച്ച് തച്ചനാട്ടുകര പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സിപി സുബൈര്‍ പറഞ്ഞു. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി നിസാര്‍ തെക്കുംമുറി, യൂത്ത് ലീഗ് അംഗങ്ങളായ ഇ.കെ റഷിദ്, ഇല്യാസ് കുന്നുംപുറം,റാഫി കുണ്ടൂര്‍കുന്ന്, സി.പി.ഉനൈസ് എന്നിവരും പങ്കെടുത്തു.