മണ്ണാര്‍ക്കാട്:പയ്യനെടം മൈലാംപാടം റോഡ് നിര്‍മ്മാണം ഗുണനില വാരത്തോടെ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്നാ വശ്യപ്പെട്ട് സിപിഎം സമരത്തിലേക്ക്്.ഡിസംബര്‍ എട്ടിന് ബഹുജന മാര്‍ച്ചും ചക്രസ്തംഭന സമരവും നടത്തുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഞായറാഴ്ച വൈകീട്ട് മൂന്ന് മണിക്ക് ബഹുജന മാര്‍ച്ച് ആരംഭിക്കും. ആറ് മണി വരെ എംഇഎസ് കോളേജ് പയ്യനെടം മൈലാംപാടം റോഡിന്റെ ഇടതുവശത്ത് വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പ്രതിഷേധിക്കും. തുടര്‍ന്ന വെള്ളപ്പാടം സെന്ററില്‍ പൊതുയോഗവും നടക്കുമെന്നും നേതാക്കള്‍ പറഞ്ഞു.സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 21 കോടി 57 ലക്ഷം രൂപ വകയിരുത്തി നവീകരിക്കാന്‍ തീരുമാനിച്ച റോഡ് കരാറെടുത്ത് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇരുപത് ശതമാനം പോലും പണി നടന്നി ട്ടില്ലെന്ന് സിപിഎം കുമരംപുത്തൂര്‍ ലോക്കല്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി. നടന്ന പണികളാകട്ടെ അഴിമതിയും അപാകതകളും നിറഞ്ഞതാണ്. സമയാസമയങ്ങളില്‍ ശ്രദ്ധിക്കേണ്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വലിയ വീഴ്ച ഉണ്ടായിട്ടുണ്ട്.തുടക്കം മുതല്‍ തന്നെ റോഡ് പണിയിലെ അപാകതകള്‍ സിപിഎമ്മും ഡിവൈഎഫ്‌ഐയും പൊതുജനങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. റോഡ് പണി അശാസ്ത്രീയ മായും അനന്തവുമായി നീണ്ട് പോകുന്നത് റോഡിന് ഇരുവശത്തു മുള്ള വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും സ്വകാര്യ വാഹന ങ്ങള്‍ക്കും ഉള്‍പ്പടെ വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കരാര്‍ ഏറ്റെ ടുത്ത കമ്പനിക്ക് ഒന്നേമുക്കാല്‍ കോടി രൂപ അനുവദി ക്കണമെന്ന് ആവശ്യപ്പെട്ട് ചില ഉദ്യോഗസ്ഥര്‍ നടത്തിയ ഇടപെടലും ഗൗരവമായി കാണണമെന്നും സിപിഎം നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേള നത്തില്‍ സിപിഎം കുമരംപുത്തൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജി സുരേഷ് കുമാര്‍,ആലിക്കല്‍ കുമാര്‍,എന്‍ മണികണ്ഠന്‍, കെ.ശ്രീരാജ്, എന്‍.രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.