കോട്ടോപ്പാടം:കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വനംവകുപ്പ് സ്‌കൂളുകള്‍,ക്ലബ്ബുകള്‍ വനസംരക്ഷണ സമിതി എ്ന്നി വര്‍ക്കായുള്ള ബോധവല്‍ക്കരണ ക്ലാസ്സുകള്‍ ആരംഭിച്ചു. തിരുവി ഴാംകുന്ന് ഫോറസ്റ്റ് സെക്ഷന്‍ പരിധിയില്‍ ഈ മാസം ഒമ്പത് വരെ യാണ് കാട്ടുതീ ബോധവല്‍ക്കരണം.ഡിസം.6ന് കച്ചേരിപറമ്പ് എഎംഎല്‍പി സ്‌കൂളില്‍ രാവിലെ പത്ത് മണിക്കും കോട്ടോപ്പാടം കെഎഎച്ച് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഉച്ചക്ക് മൂന്ന് മണിക്കും കച്ചേരി പറമ്പ് വിഎസ്എസിനായി വൈകീട്ട് 5 മണിക്കും ബോധവ ല്‍ക്കരണ ക്ലാസ് നടക്കും. എട്ടിന് പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി അന്റ് റിക്രിയേഷന്‍ സെന്ററിലും ഒമ്പതിന് തൊടുകാപ്പ് വിഎസ്എസിനായും ബോധവല്‍ക്കരണ ക്ലാസ് നടക്കും. കേരള വനംവന്യജീവി വകുപ്പ്,മണ്ണാര്‍ക്കാട് വനംഡിവിഷന്‍ തിരുവിഴാം കുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ തിരുവി ഴാം കുന്ന് സിപിഎ യുപി സ്‌കൂളില്‍ നടന്ന ബോധവല്‍ക്കരണ ക്ലാസിന് ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം ശശികുമാര്‍ നേതൃത്വം നല്‍കി. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ യു ജയ കൃഷ്ണന്‍,ഒ.ഹരിദാസ്,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സി.രാജേഷ് കുമാര്‍,സി.അന്‍സീറ,ഷാഹിന ബീഗം, ഫോറസ്റ്റ് വാച്ചര്‍,പി അബ്ദു, ട്രൈബല്‍ വാച്ചര്‍മരായ എസ് സുകുമാരന്‍,ടികെ പണലി, വാച്ചര്‍ മാരായ ഇസഹാഖ്,മൊയ്തു,പ്രധാന അധ്യാപകന്‍ പികെ ജയപ്രകാശ്, പിടിഎ പ്രസിഡന്റ് ഷമീര്‍ പാറക്കോട്ട്, സി രാജേഷ് കുമാര്‍ തുടങ്ങി യവര്‍ പങ്കെടുത്തു. ചടങ്ങില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സമ്മാനം നേടിയ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.