പുതിയ രണ്ട് പദ്ധതികള്‍ ആരംഭിക്കും
പാലക്കാട്: സംസ്ഥാനത്ത് രണ്ട് വര്‍ഷത്തിനകം സിമന്റ് ഉത്പാദനം വര്‍ദ്ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മ ന്ത്രി പി രാജീവ്. പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വി വിധ പദ്ധതികളുടെ അവലോകന യോഗത്തിന് ശേഷം വാളയാര്‍ മലബാര്‍ സിമന്റ്‌സില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരി ക്കുകയായിരുന്നു മന്ത്രി. നിലവിലെ സാധ്യതകള്‍ ഉപയോഗപ്പെടു ത്തി ഉത്പാദന അളവ് കൂട്ടും. നിലവില്‍ ആറ് ലക്ഷം ടണ്‍ സിമന്റാ ണ് ഒരു മാസം ഉത്പാദിപ്പിക്കുന്നത്. പ്രൊഫഷണല്‍ മാര്‍ക്കറ്റിംഗ് അടിസ്ഥാനമാക്കിയുള്ള ഉത്പാദന പ്ലാന്‍ രൂപീകരിച്ച് രണ്ട് വര്‍ഷ ത്തിനകം പരമാവധി 12 ലക്ഷം ടണ്‍ സിമന്റ് ഉത്പാദിപ്പിക്കുകയാ ണ് ലക്ഷ്യം. ഓരോ ജില്ലകളിലെയും സവിശേഷതകള്‍ പരി ഗണിച്ച് തൊട്ടടുത്തുള്ള ജില്ലകളെ തമ്മില്‍ ബന്ധിപ്പിച്ച് യാത്ര ചെ ലവ് കുറച്ച് വില്‍പന സാധ്യമാക്കും.മലബാര്‍ സിമന്റ്‌സില്‍ മാനേജ്‌മെന്റ് കേ ഡര്‍ തസ്തികകളിലെ ഒഴിവ് റിക്രൂട്ട്‌മെന്റ് മുഖേന നികത്തും
കൊച്ചി പോര്‍ട്ട് ട്രസ്റ്റില്‍ ബ്ലെന്‍ഡിങ് യൂണിറ്റ്, കണ്ണൂര്‍ മട്ടന്നൂര്‍ കിന്‍ ഫ്രയില്‍ ഗ്രൈന്‍ഡിങ് യൂണിറ്റ് എന്നിവ ആരംഭിക്കും. കൊച്ചിയില്‍ 12 മാസങ്ങള്‍ക്കുള്ളിലും മട്ടന്നൂരില്‍ 24 മാസങ്ങള്‍ക്കുള്ളിലും പദ്ധ തി പൂര്‍ത്തിയാക്കും. രണ്ട് യൂണിറ്റുകളുടെയും പ്രവര്‍ത്തനം പുരോഗ മിക്കുന്നതോടെ സംസ്ഥാനത്ത് സിമന്റ് ഉത്പാദനം വര്‍ദ്ധിപ്പിക്കും. ഘട്ടം ഘട്ടമായി ഗ്രൈന്‍ഡിങ് യൂണിറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കും. സര്‍ക്കാറില്‍ നിന്നും ഭരണാനുമതി ലഭിച്ചാല്‍ ഉടന്‍ ടെന്‍ഡര്‍ നടപ ടികള്‍ ആരംഭിച്ച് രണ്ട് വര്‍ഷത്തിനകം പദ്ധതി ആവിഷ്‌കരിക്കു മെന്നും മന്ത്രി പറഞ്ഞു.
41 പൊതുമേഖലാ സ്ഥാപനങ്ങളുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി സര്‍ ക്കാറിന് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ പദ്ധതികളുടെ ഹ്ര സ്വക്കാല- ഇടക്കാല – ദീര്‍ഘകാല ലക്ഷ്യങ്ങള്‍ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. പദ്ധതി നടത്തിപ്പിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ പ്രത്യേക മാനേജ്‌മെന്റ് ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഇവരെ ഏഴ് സെക്ടറായി തിരിച്ച്, ഓരോ സെക്ടറിലായി മാര്‍ക്കറ്റിങ് , ഫിനാന്‍സ് വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംവിധാനമാണ് നിലവില്‍ നിശ്ചയിച്ചിട്ടുള്ളത്. ഏഴ് ടീമുകളെ ഏകോപിപ്പിക്കാന്‍ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍ സ് ലിമിറ്റഡ് ഡയറക്ടര്‍ കെ.കെ റോയി കുര്യനെ നിയോഗിച്ചതായി മന്ത്രി പറഞ്ഞു.പാലക്കാട് ജില്ലയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് സ്ഥലം കണ്ടെത്തും. പൊതുമേഖലാ സ്ഥാപന ങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അവലോകന യോഗം ഓണ്‍ ലൈനായി നടത്തിയതായും മന്ത്രി അറിയിച്ചു.വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, മലബാര്‍ സിമന്റ് മാ നേജിങ് ഡയറക്ടര്‍ എം. മുഹമ്മദ് അലി എന്നിവര്‍ പങ്കെടുത്തു