മണ്ണാര്‍ക്കാട്: വേനലെത്തും മുന്നെ കുന്തിപ്പുഴയിലും നെല്ലിപ്പുഴയി ലും ജലനിരപ്പ് താഴുന്നത് ആശങ്കയുയര്‍ത്തുന്നു.തുലാവര്‍ഷം അവ സാനിക്കാന്‍ ഇനി പത്ത് ദിവസം മാത്രം ശേഷിക്കെ മഴ പെയ്യാന്‍ മടി ച്ചു നില്‍ക്കുന്നതും ആധിയുണര്‍ത്തുന്നു.ഇടവപ്പാതിയും തുലാവര്‍ ഷവും വേണ്ടുവോളം കനിഞ്ഞ ഈ വര്‍ഷക്കാലത്ത് മണ്ണാര്‍ക്കാടിന് 294.68 സെന്റീ മീറ്റര്‍ മഴ ലഭിച്ചിട്ടുള്ളതായാണ് വനംഡിവിഷന്‍ ഓ ഫീസില്‍ സ്ഥാപിച്ച മഴമാപിനിയില്‍ കഴിഞ്ഞ ദിവസം വരെയുള്ള കണക്ക്.ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദങ്ങളും വിട്ടുമാറാതിരുന്ന ഒ ക്ടോബര്‍ മാസത്തിലാണ് മണ്ണാര്‍ക്കാടിനും ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.107.62 സെന്റീമീറ്റര്‍ മഴ.അതായത് കാലവര്‍ഷത്തില്‍ ലഭി ച്ച ആകെ മഴയുടെ പകുതിയോളവും തുലാവര്‍ഷമെത്തിയ ഒക്ടോ ബറിലാണ് ലഭിച്ചത്.
തിമിര്‍ത്ത് പെയ്തമഴയിലും മലവെള്ളപ്പാച്ചിലുമെല്ലാം കുന്തിപ്പുഴയും നെല്ലിപ്പുഴയും കൂലംകുത്തിയൊഴുകുന്ന കാഴ്ചയാണ് പലസമയങ്ങ ളിലായി മണ്ണാര്‍ക്കാട് കണ്ടത്.എന്നാല്‍ ഇത്രയധികം മഴ പെയ്തിട്ടും പുഴയില്‍ വെള്ളമില്ലെന്ന അവസ്ഥ ഭീതിപ്പെടുത്തുകയാണ്. പല യിടങ്ങളിലും മണല്‍തിട്ടകള്‍ കണ്ട് തുടങ്ങി.ചിലയിടങ്ങളില്‍ പുഴ നീര്‍ച്ചാലു കണക്കെ ഒഴുകുന്നു.കുന്തിപ്പുഴയില്‍ അരകുര്‍ശ്ശി ,പോ ത്തോഴിക്കാവ് തടയണകളിലാണ് കൂടുതല്‍ വെള്ളമുള്ളത്. മറ്റിട ങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്ന ഭാഗത്തേക്കാണ് ആളുകള്‍ കു ളിക്കാനും അലക്കാനുമായി എത്തുന്നത്.
അതേസമയം പുഴയില്‍ ജലനിരപ്പു താഴുന്നത് നിലവില്‍ വാട്ടര്‍ അ തോറിറ്റിയുടെ കുടിവെളള വിതരണത്തെ ബാധിച്ചിട്ടില്ല.എന്നാല്‍ നീരൊഴുക്കിന്റെ ശക്തി കുറഞ്ഞത് കാര്‍ഷിക ജലസേചനത്തെ ബാധിക്കുമോയെന്നും ആശങ്കയുണ്ട്.പുഴയിലെ ജലവിതാനത്തെ കൂടി ആശ്രയിച്ചാണ് ഇരുകരയിലും കൃഷികള്‍ നടക്കുന്നത്. ഇട മഴയും വേനല്‍മഴയും കാര്യമായി ലഭിച്ചില്ലെങ്കില്‍ കനത്ത വര ള്‍ച്ചയേയായിരിക്കും ഇക്കൊല്ലം മണ്ണാര്‍ക്കാടിന് അഭിമുഖീകരിക്കേ ണ്ടിവരികയെന്നതിന്റെ സൂചകമാണ് അതിനേരത്തെയുള്ള പുഴ യുടെ ക്ഷീണം.
പ്രളയത്തിന് ശേഷം അടിഞ്ഞ് കൂടിയ മണല്‍ നീക്കം ചെയ്യാത്ത താണ് പ്രധാനമായും പുഴയുടെ ജലസംഭരണ ശേഷിക്ക് തിരിച്ചടി യായിരിക്കുന്നത്.ജലചൂഷണവും കയ്യേറ്റവും പുഴയുടെ നിലനില്‍ പ്പിനെ സാരമായി ബാധിക്കുന്നതായും വിലയിരുത്തപ്പെടുന്നു. മഴ ക്കാലത്ത് പുഴ പലയിടങ്ങളിലും ഗതിമാറിയൊഴുകുന്ന പ്രവണത യുണ്ട്.തീര സംരക്ഷണത്തിന് നടപടികളില്ലാത്തതും ഇതിന് കാരണ മാണ്.തത്തേങ്ങലത്ത് പുഴയോര സംരക്ഷണത്തിന് റിവര്‍മാനേജ്മെ ന്റ് ഫണ്ട് 78 ലക്ഷം രൂപയുടെ പദ്ധതി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും നടപടികള്‍ വൈകുകയാണ്.