കുമരംപുത്തൂര്‍: പ്രാക്തന ഗോത്രകലകളെയും, നാടന്‍ കലകളെയും സംരക്ഷിക്കുവാനായി അട്ടപ്പാടി – മണ്ണാര്‍ക്കാട് പ്രദേശങ്ങളെ ഉള്‍പ്പെ ടുത്തി ട്രൈബല്‍ – ഫോക് ലോര്‍ പഠനകേന്ദ്രം സ്ഥാപിക്കണമെന്ന് യുവ കലാ സാഹിതി മണ്ണാര്‍ക്കാട് മേഖലാ കണ്‍വെന്‍ഷന്‍ സര്‍ക്കാ രിനോട് ആവശ്യപ്പെട്ടു.
കുമരംപുത്തൂര്‍ കൊങ്ങശ്ശേരി സ്മാരക വായനശാലാ ഹാളില്‍ ചേര്‍ ന്ന കണ്‍വെന്‍ഷന്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി ഉദ്ഘാട നം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം റഷീദ് കുമരംപുത്തൂര്‍ ആമു ഖ പ്രഭാഷണം നടത്തി.നീലാംബരന്‍ മോളത്ത് അധ്യക്ഷത വഹിച്ചു. കെ.പി.എസ്. പയ്യനെടം മുഖ്യപ്രഭാഷണം നടത്തികണ്‍വെന്‍ഷന്റെ ഭാഗമായി നടന്ന സര്‍ഗസദസ്സില്‍ സിബിന്‍ ഹരിദാസ്, സലില ടീച്ചര്‍, റഷീദ് കുമരംപുത്തുര്‍, സിദ്ദിഖ് മച്ചിങ്ങല്‍, ഷറീന തയ്യില്‍, റിഫായി ജിഫ്രി, കുട്ടിശങ്കരന്‍ മാസ്റ്റര്‍, ബാലകൃഷ്ണന്‍ പാലോട്, കുമാരന്‍, പ്ര ശോഭ് എന്നിവര്‍ രചനകള്‍ അവതരിപ്പിച്ചു.
മേഖലാ കമ്മിറ്റി ഭാരവാഹികളായി സലില. പി.കെ. (പ്രസിഡന്റ്), ഷറീന തയ്യില്‍, പ്രശോഭ് (വൈസ് പ്രസിഡന്റുമാര്‍), സീമ കൊങ്ങ ശ്ശേരി, കുമാരന്‍ കുമരംപുത്തൂര്‍(ജോ: സെക്രട്ടറിമാര്‍) രമേഷ് നാവാ യത്ത് (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു.