മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന പാതയില്‍ കല്ല്യാ ണക്കാപ്പ് മുതല്‍ അരിയൂര്‍ പാലം വരെയുള്ള ഉപരിതലം പുതുക്കുന്ന തിനുള്ള പ്രവൃത്തികള്‍ ആരംഭിച്ചു.പുതുതായി നിര്‍മിച്ച കലുങ്കിന് ഇരുവശത്തും പാതയുടെ ഉപരിതലം ഉയര്‍ത്തുന്ന ജോലികളാണ് തുട ങ്ങിയിരിക്കുന്നത്.ഇവിടെ വെള്ളം കെട്ടി നില്‍ക്കുന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായാണ് പാതയുടെ അടിത്തറയില്‍ നിന്നും ഉപരിതലം ഉയര്‍ത്തുന്നത്.

മഴ മാറി നില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്താണ് പൊതുമരാ മത്ത് വകുപ്പ് ഉപരിതലം പുതുക്കല്‍ ജോലികള്‍ ആരംഭിച്ചിരിക്കുന്ന ത്.അരിയൂര്‍ പാലം മുതല്‍ കല്ല്യാണക്കാപ്പ് ഇറക്കം വരെയുള്ള ഭാഗ ത്തെ പ്രവൃത്തികള്‍ക്കായി 25 ലക്ഷം രൂപയാണ് വകയിരിത്തിട്ടുള്ള ത്.റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ഇതുവരെ ഗതാഗത നി യന്ത്രണമോ നിരോധനമോ ഏര്‍പ്പെടുത്തിയിട്ടില്ല.ഒരു വശത്ത് പ്രവൃ ത്തി നടത്തി മറുവശത്തിലൂടെയാണ് ഇപ്പോള്‍ വാഹനങ്ങളെ കട ത്തി വിടുകയാണ് ചെയ്യുന്നത്.റോഡ് പ്രവൃത്തി നടക്കുന്നതായി കാണിച്ച് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.

കാലാവസ്ഥ അനൂകൂലമായാല്‍ ഉപരിതലം പുതുക്കല്‍ പ്രവൃത്തി ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതരില്‍ നിന്നും ലഭിക്കുന്ന സൂചന.ഇടതടവില്ലാതെ വാഹനം കടന്ന് പോകുന്ന സംസ്ഥാനപാതയില്‍ കല്ല്യാണക്കാപ്പ് ഭാഗത്ത് റോഡ് കുണ്ടും കുഴിയുമായി കിടക്കുന്നത് യാത്രാദുരിതം സൃഷ്ടിച്ചിരുന്നു.മഴകാരണമാണ് ഈ ഭാഗത്തെ റോഡ് പ്രവൃത്തി നീണ്ടു പോയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!