മണ്ണാര്‍ക്കാട്: മുസ്ലിം സമുദായത്തിന്റെ സംഘടിത ശക്തിയെ തകര്‍ ത്ത് രാഷ്ട്രീയ ലാഭം കൊയ്യാമെന്നത് ഇടതിന്റെ ദു:സ്വപ്നം മാത്രമാ ണെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍. എം.എസ്.എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി വഖഫ് സംരക്ഷണ റാലിയുടെ പ്രചരണാര്‍ത്ഥം എം.ഇ.എസ് കല്ലടി കോളേ ജ് പരിസരത്ത് സംഘടിപ്പിച്ച പ്രചരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഖഫ് ബോര്‍ഡിലെ ഉദ്യോഗസ്ഥ നിയമനത്തിന്റ മറ പിടിച്ച് സം സ്ഥാനത്തെ മുസ്ലിം സമുദായത്തിനെതിരെ സി.പി.എം നടത്തുന്ന കുതന്ത്രങ്ങള്‍ വിജയിക്കാന്‍ പോകുന്നില്ല.എക്കാലത്തും മത വിരുദ്ധ നയങ്ങള്‍ പിന്തുടരുന്ന ഇടതിന്റെത് വിശ്വാസികളെ വഞ്ചിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മുമ്പ് ശബരിമല വിഷ യത്തിലും ഇപ്പോള്‍ വഖഫിലും ഇതാണ് സര്‍ക്കാര്‍ വ്യക്തമാക്കു ന്നതെന്നും ഗഫൂര്‍ പറഞ്ഞു.
നിയോജക മണ്ഡലം എം.എസ്.എഫ് പ്രസിഡണ്ട് മനാഫ് കോട്ടോ പ്പാടം അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അഡ്വ നൗഫല്‍ കളത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സജീര്‍ ചങ്ങലീരി സ്വാഗതവും ട്രഷറര്‍ ടി.കെ സഫ്വാന്‍ ആനമൂളി നന്ദിയും പറഞ്ഞു. ആയിഷ മറിയം, ഉനൈസ് കൊമ്പം, അഫ്‌സല്‍ കൊറ്റാരയില്‍, നഫാഹ് മദനി, റാഷിഖ് കൊ ങ്ങത്ത്, റിജാസ് തെങ്കര, ഷഫീഖ് മണ്ണാര്‍ക്കാട്, റഈസ് നാലകത്ത്, ഷാമില്‍ മുണ്ടേക്കരാട്, ഹാഷിം, ബാസിത്ത് ഭീമനാട്, അല്‍ത്താഫ് മല്ലി, ഷബീല്‍ മണ്ണാര്‍ക്കാട്, ഷാഫി വയമ്പന്‍, ഷാഫി കണ്ടമംഗലം, അല്‍ത്താഫ്, വഹാബ്, ഫസല്‍ തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.