കോയമ്പത്തൂര്‍: ഊട്ടിക്കു സമീപം കൂനൂരില്‍ സൈനിക ഹെലികോ പ്ടര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ സംയുക്ത സേനാ മേധാവി ബി പിന്‍ റാവത്തും ഭാര്യ മധുലികയും ഉള്‍പ്പടെ കോപ്റ്ററിലുണ്ടായിരു ന്ന 14ല്‍ 13 പേരും മരിച്ചതായി സേന സ്ഥിരീകരിച്ചു.ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റര്‍ വരുണ്‍ സിങ്ങിനെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോയമ്പത്തൂരില്‍ നിന്നും ബുധനാ ഴ്ച പകല്‍ 11.47ന് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ഉച്ചയ്ക്ക് 12.20നാണ് തകര്‍ന്നു വീണത്.ലാന്‍ഡിങ്ങിന് 10 കിലോമീറ്റര്‍ മാത്രമകലെയാ യിരുന്നു അപകടം.
കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സംയുക്ത സൈനിക മേധാവി ജന. ബിപിൻ റാവത്തിന്റെയും പത്‌നി മധുലി ക റാവത്തിന്റെയും 11 കര – വ്യോമ സേനാ ഉദ്യോഗസ്ഥരുടെയും വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.
അത്യന്തം വേദനാജനകമാണ് അപകടവാർത്ത. രാജ്യത്തിന്റെ പ്രതിരോധ സേനയ്ക്ക് വലിയ നഷ്ടമാണ് ഈ അപകടത്തിലൂടെ സംഭവിച്ചിരിക്കുന്നത്. ജനറൽ റാവത്തിന്റെയും ഒപ്പം ജീവൻ പൊലിഞ്ഞവരുടെയും കുടുംബാംഗങ്ങളെയും പ്രതിരോധ സേനാംഗങ്ങളെ ആകെയും മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.
NEWS COPIED FROM MALAYALAM MANORAMA