പാലക്കാട് :’എന്റെ ജില്ല’ മൊബൈല്‍ ആപ്പില്‍ സര്‍ക്കാര്‍ ഓഫി സുകളുടെ വിവരശേഖരണം പുരോഗമിക്കുന്നു. സര്‍ക്കാര്‍ സേവ നങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പൊതുജനങ്ങളില്‍നിന്ന് അഭി പ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നതിനായി കേരള സ ര്‍ക്കാര്‍ തയ്യാറാക്കിയതാണ് ‘എന്റെ ജില്ല’ മൊബൈല്‍ ആപ്പ്. ആ പ്പില്‍ ഉള്‍പ്പെടുത്തുന്നതിന് വിട്ടുപോയ ജില്ലയിലെ സര്‍ക്കാര്‍/ അ ര്‍ദ്ധ സര്‍ക്കാര്‍/ പൊതുമേഖല ജില്ലാതല ഓഫീസ് മേധാവികള്‍ ഡിസംബര്‍ 10 നകം കലക്ടറേറ്റിലെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററുമായി ബന്ധപ്പെട്ട് അവരവരുടെ കീഴിലുള്ള എല്ലാ ഓഫീ സുകളും ഉള്‍പ്പെടുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് നോഡല്‍ ഓഫീസറായ പാലക്കാട് സബ് കലക്ടര്‍ അറിയിച്ചിട്ടുണ്ട്. പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്ന ആപ്പി ലൂടെ സര്‍ക്കാര്‍ ഓഫീസുകള്‍ കണ്ടെത്താനും വിളിക്കാനും കഴി യും. കൂടാതെ, അനുഭവങ്ങള്‍, അവലോകനങ്ങള്‍ എന്നിവ രേഖ പ്പെടുത്താനും അവസരമുണ്ട്.