തെങ്കര: തത്തേങ്ങലത്ത് കൂട്ടില്‍ കെട്ടിയിരുന്ന ആടിനെ വന്യജീവി ആക്രമിച്ചു.പെരുമ്പിടി ഖദീജയുടെ ആടിനെയാണ് ആക്രമിച്ചത്. തി ങ്കളാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം.ആടിന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും വന്യജീവി ഓടിമറയു കയായിരുന്നുവെന്ന് ഖദീജ പറഞ്ഞു.ആടിനെ ആക്രമിച്ചത് പുലിയാ ണെന്നാണ് പറയപ്പെടുന്നത്.കഴുത്തിനാണ് പരിക്കേറ്റിട്ടുള്ളത്. നേര ത്തെ ടീച്ചര്‍പ്പടിയില്‍ ആടിനെ വന്യജീവി കൊന്നിരുന്നു.അന്ന് ക്യാ മറ സ്ഥാപിക്കുകയും പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നുവെങ്കി ലും കൂട് സ്ഥാപിക്കുന്നതടക്കമുള്ള നടപടികള്‍ വനംവകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല.വന്യജീവി ആക്രമണമുണ്ടാകുമ്പോള്‍ സ്ഥലത്ത് പരിശോധന നടത്തി പോകുന്നതല്ലാതെ വനംവകുപ്പിന്റെ ഭാഗത്ത് നിന്നും നടപടികളുണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. ജന വാസമേഖലയില്‍ വന്യജീവിയെത്തി വളര്‍ത്തുമൃഗങ്ങളെ ആക്രമി ക്കുന്നത് ഭീതിയും സൃഷ്ടിക്കുന്നുണ്ട്.