അലനല്ലൂര്‍: എടത്തനാട്ടുകര ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂ ളിലെ എന്‍. എസ്. എസ് യൂണിറ്റിന്റെ ‘പ്രഭ’ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ശാക്തീക രണ ക്ളാസ്സും ഫയല്‍ നിര്‍മ്മാണ പരിശീലനവും സംഘടിപ്പിച്ചു. ജി ല്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ജി ല്ലാ പഞ്ചായത്ത് അംഗം മെഹര്‍ബാന്‍ ടീച്ചര്‍ അധ്യക്ഷയായി. ഭിന്ന ശേഷി വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും കോമ്പോസിറ്റ് റീജിയണല്‍ സെന്റര്‍ ഫോര്‍ പേര്‍സണ്‍സ് വിത്ത് ഡിസബിലിറ്റീസ് റീഹാബിലിറ്റേഷന്‍ ഓഫീസര്‍ ഗോപിരാജ് ക്ലാസ്സ് എടുത്തു. എടത്ത നാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയിലെ പി.റഹീസിന്റെ നേതൃത്വത്തില്‍ ഫയല്‍ നിര്‍മ്മാണ പരിശീലനവും നടന്നു. അലനല്ലൂ ര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അക്ബറലി പാറക്കോട്, പി ര ഞ്ജിത്ത്, നൈസി ബെന്നി, പ്രിന്‍സിപ്പാള്‍ ശിവദാസന്‍ കെ, ഹെഡ്മാ സ്റ്റര്‍ എന്‍ അബ്ദുനാസര്‍, ബി.ആര്‍.സി ട്രെയിനര്‍ എം. അബ്ബാസ്,എന്‍. എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സി.ജി വിപിന്‍, സി സിദ്ദിഖ്, എന്‍. എസ്.എസ് വോളണ്ടിയര്‍ ലീഡര്‍മാരായ മുഹമ്മദ് ഫര്‍ഷാദ് സനീന്‍, നിദ.ടി, കെ എ അഷിഖ് എന്നിവര്‍ സംസാരിച്ചു.