കോട്ടോപ്പാടം:തിരുവിഴാംകുന്ന് കരടിയോടിലെ പ്രവര്‍ത്തനം നി ലച്ച ക്വാറിയില്‍ സാമൂഹ്യവിരുദ്ധര്‍ കോഴിമാലിന്യം കൊണ്ട് തള്ളി യതായി പരാതി.അസഹനീയമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ഇന്ന് സമീപവാസികള്‍ ചെന്ന് നോക്കിയപ്പോഴാണ് കോഴിമാലിന്യ ങ്ങള്‍ തള്ളിയതായി ശ്രദ്ധയില്‍പ്പെട്ടത്.ഇരട്ടവാരി കച്ചേരിപ്പറമ്പ് പാതയോരത്തായാണ് ക്വാറിയുള്ളത്.ക്വാറിയില്‍ കെട്ടികിടക്കുന്ന വെള്ളം സമീപത്തെ കോഴി,കന്നുകാലി ഫാമിലേക്കും ആവശ്യങ്ങ ള്‍ക്കായി ഉപയോഗിക്കുന്നുണ്ട്.ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ ഇതുവ ഴി മൂക്കുപൊത്തി സഞ്ചരിക്കേണ്ട അവസ്ഥയുമായിട്ടുണ്ട്.വിവരം പൊലീസില്‍ അറിയിച്ചതായി വാര്‍ഡ് മെമ്പര്‍ നൂറുല്‍സലാം അറി യിച്ചു.കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!