കോട്ടോപ്പാടം: വനംവകുപ്പിന്റെ കര്‍ഷകദ്രോഹ നടപടികള്‍ അവ സാനിപ്പിച്ച് കര്‍ഷകരെ അവരുടെ ഭൂമിയില്‍ കൃഷി ചെയ്ത് ജീവിക്കാ ന്‍ അനുവദിക്കണമെന്ന് അമ്പലപ്പാറ കര്‍ഷക സംരക്ഷണ സമിതി ആവശ്യപ്പെട്ടു. പലസ്ഥലങ്ങളിലും കര്‍ഷകരുടെ തോട്ടങ്ങളില്‍ അ ടിക്കാട് വെട്ടുന്നതിനും റബ്ബര്‍ മരങ്ങള്‍ ടാപ്പ് ചെയ്യുന്നതിനും വനം ഉദ്യോഗസ്ഥര്‍ തടസ്സം നില്‍ക്കുന്നതായും കര്‍ഷകര്‍ വെച്ചുപിടിപ്പിച്ച മരങ്ങള്‍ മുറിക്കുന്നതിനും തോട്ടങ്ങള്‍ റിപ്ലാന്റ് ചെയ്യുന്നതിനും ഇതുമൂലം സാധിക്കുന്നില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.

വനം ഉദ്യോഗസ്ഥരുടെ ഈ അനാവശ്യ ഇടപെടലുകള്‍ ഉടന്‍ അവസാ നിപ്പിക്കണം. വന്യമൃഗശല്യം മൂലം ഈ പ്രദേശത്തുള്ള കര്‍ഷകര്‍ പൊറുതിമുട്ടുകയാണ്.നിരന്തരമായ കാട്ടാനകളുടെ ശല്യം നിമി ത്തം കര്‍ഷകരുടെ കൃഷികള്‍ മാത്രമല്ല ജീവന്‍ പോലും അപകടാവ സ്ഥയിലാണ്. നഷ്ടപ്പെട്ട വിളകളുടെ നാമമാത്രമായ നഷ്ടപരിഹാരം പോലും സമയബന്ധിതമായി ലഭിക്കുന്നില്ല. കര്‍ഷകരുടെ ഈ പ്രശ്‌ നങ്ങള്‍ക്കെല്ലാം ഉടന്‍ പരിഹാരം കാണണമെന്ന് ഇരട്ടവാരിയില്‍ ചേര്‍ന്ന കര്‍ഷക സംരക്ഷണ സമിതി ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.

കര്‍ഷക സംരക്ഷണ സമിതി ചെയര്‍മാന്‍ സി.പി ശിഹാബുദ്ദീന്‍ അധ്യക്ഷനായി.കണ്‍വീനര്‍ ജോയി പരിയാത്ത്, വാര്‍ഡ് മെമ്പര്‍ നൂറുല്‍ സലാം, ദേവരാജ് വെട്ടിക്കാട്ടില്‍, ഉസ്മാന്‍ ചേലക്കോടന്‍, ഉമ്മര്‍ മനച്ചിതൊടി, അലി തയ്യല്‍, അരുണ്‍ പൂചാലില്‍, ഷൗക്കത്ത് കോട്ടയില്‍, തങ്കച്ചന്‍ തുണ്ടത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!