കല്ലടിക്കോട് : ദേശീയപാത കാഞ്ഞികുളത്ത് കണ്ടൈനർ ലോറി അപകടത്തിൽ പെട്ടു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു. ശ നിയാഴ്ച്ച വൈകീട്ട് അഞ്ചുമണിക്കാണ് സംഭവം. അലനല്ലൂരിൽ നിന്നും കോഴിത്തീറ്റ ഇറക്കി തിരിച്ചു പാലക്കാട് ഭാഗത്തേക്ക് വരു കയായിരുന്ന ലോറി കാഞ്ഞികുളം പാലത്തിന് സമീപം റോഡിൽ നിയന്ത്രണം വിട്ട് വാഹനത്തിൻറെ പകുതിയോളം ഭാഗം പാടത്തേ ക്ക് ഇറങ്ങുകയായിരുന്നു. വാഹനം മറിയാതിരുന്നത് വലിയൊരു അപകടം ഒഴിവായി. കനത്ത മഴയിൽ വണ്ടി തെന്നിപോകുകയാ യിരുന്നെന്ന് ഡ്രൈവർ വണ്ടിത്താവളം സ്വദേശി ബാബുകുമാർ പറഞ്ഞു. വാഹനത്തിൻറെ പകുതിഭാഗം റോഡിൽ കുറുകെ നിന്നിരുന്നതിനാൽ ഒരുമണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി.