കോട്ടോപ്പാടം:സിവിൽ സർവീസ് ഉൾപ്പെടെയുള്ള വിവിധ മത്സര പരീക്ഷകൾക്ക് വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനായി കോട്ടോ പ്പാടം ഗൈഡൻസ് ആൻ്റ് അസിസ്റ്റൻസ് ടീം ഫോർ എംപവറിങ് സൊ സൈറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധ തിയായ കരിയർ ആൻ്റ് ലീഡർഷിപ്പ് ആക്ടിവേഷൻ പ്രോജക്ടിൻ്റെ ഭാഗമായുളള ഏകദിന ഓറിയൻ്റേഷൻ ക്യാമ്പ് നാളെ(ഞായർ) കോ ട്ടോപ്പാടം കെ. എ.എച്ച് ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കും.രാവിലെ 9 ന് പ്രതിനിധികളുടെ രജിസ്ട്രേഷനോടെ തുടങ്ങുന്ന ക്യാമ്പിൻ്റെ ഉദ്ഘാടനം 9.30 ന് കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അക്ക ര ജസീന നിർവ്വഹിക്കും.റിസോഴ്സ് പേഴ്സൺമാരായ എൻ.പി. മുഹമ്മദ് റാഫി,ജാബിർ പട്ടാമ്പി,ഷയാസ് റാഫിയ മൊയ്തീൻ,ക്യാമ്പ് ഡയറക്ടർ മാരായ സിദ്ദീഖ് പാറോക്കോട്, എം.അബ്ബാസ്, കോ-ഓർഡിനേറ്റർമാ രായ സലീം നാലകത്ത്,കെ.എ.ഹുസ്നി മുബാറക് പഠനസെഷനുക ൾക്ക് നേതൃത്വം നൽകും.സമാപന ചടങ്ങിൽ കോഴിക്കോട് ഫറോ ക്ക് സിറ്റി അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ എ.എം.സിദ്ദീഖ് മുഖ്യാ തിഥിയാകും.പൊതു വിദ്യാഭ്യാസ വകുപ്പ് ജോയിൻ്റ് ഡയറക്ടർ എ. അബൂബക്കർ,ഗ്രാമപഞ്ചായത്തംഗം കെ.ടി. അബ്ദുള്ള,ഗേറ്റ്സ് പ്രസി ഡണ്ട് ഹമീദ് കൊമ്പത്ത്,സെക്രട്ടറി അസീസ് കോട്ടോപ്പാടം, ഭാരവാ ഹികളായ റഷീദ് കല്ലടി,എം.മു ഹമ്മദലി മിഷ്കാത്തി,എം.പി.സാദിഖ്, ഇ.റഷീദ്,കെ. മൊയ്തുട്ടി,എ.കെ.കുഞ്ഞയമു,ഒ.മുഹമ്മദലി വിവിധ സെഷനുകളിൽ പ്രസംഗിക്കും.ക്ലാപ് പ്രതിഭാ നിർണയ പരീക്ഷയിൽ ഉന്നത നിലവാരം പുലർത്തിയ എമ്പത് പേർ പങ്കെടുക്കുന്ന ക്യാമ്പ് വൈകിട്ട് 5 ന് സമാപിക്കും.