മണ്ണാര്‍ക്കാട്:പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 28106 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 12 ആരോഗ്യ പ്രവര്‍ത്തകരും 21 മുന്നണി പ്രവര്‍ത്തകരും വീതം രണ്ടാം ഡോസും,18 മുതല്‍ 45 വയ സ്സുവരെയുള്ള 2905 പേര്‍ ഒന്നാം ഡോസും 17167 പേര്‍ രണ്ടാം ഡോസു മടക്കം 20072 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 644 പേര്‍ ഒ ന്നാം ഡോസും 5177 പേര്‍ രണ്ടാം ഡോസുമടക്കം 5821 പേരും, 60 വയ സിനു മുകളിലുള്ള 200 പേര്‍ ഒന്നാം ഡോസും 1980 പേര്‍ രണ്ടാം ഡോ സുമടക്കം 2180 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്.
ആകെ 116 പേരാണ് ഇന്നേ ദിവസം കോവാക്‌സിന്‍ കുത്തിവെപ്പെ ടുത്തത്, ഇതില്‍ 18 മുതല്‍ 45 വയസ്സുവരെയുള്ളവരില്‍ 61 പേരും, 45 മുതല്‍ 60 വയസ്സുള്ള 27 പേരും 60 വയസ്സിനു മുകളിലുള്ള 28 പേരും വീതം രണ്ടാം ഡോസ് കോവാക്‌സിന്‍ കുത്തിവെപ്പെടുത്തിട്ടുണ്ട്.
ഇതു കൂടാതെ 35 പേര്‍ സ്പുട്‌നിക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 18 മുതല്‍ 45 വയസ്സു വരെയുള്ളവരില്‍ 10 പേര്‍ ഒന്നാം ഡോസും 17 പേര്‍ രണ്ടാം ഡോസുമടക്കം 27 പേരും, 45 മുതല്‍ 60 വയസ്സുവരില്‍ ഒരാള്‍ ഒന്നാം ഡോസും 5 പേര്‍ രണ്ടാം ഡോസും, 60 വയസ്സിനു മുകളി ല്‍ 2 പേര്‍ രണ്ടാം ഡോസും സ്പുട്‌നിക് കുത്തിവെപ്പെടുത്തിട്ടുണ്ട്.
കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌ന ങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു