മണ്ണാര്‍ക്കാട്:യു.ഡി.എഫ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി.കെ. ഉമ്മുസല്‍മക്കെതിരെ യുഡിഎഫ് അംഗങ്ങള്‍ തന്നെ കൊ ണ്ടുവന്ന അവിശ്വാസം ക്വാറം തികയാത്തതിനെ തുടര്‍ന്ന് തള്ളി. ശനിയാഴ്ച ചര്‍ച്ചക്ക് എടുത്തപ്പോള്‍ എല്‍ഡിഎഫിലെ നാല് അംഗങ്ങ ള്‍ മാത്രമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.യുഡിഎഫിലെ 11 അംഗങ്ങ ളും എല്‍ഡിഎഫിലെ ഒരംഗവും ചര്‍ച്ചക്ക് എത്തിയില്ല. ഇതോടെ ക്വാറം തികയാതെ പ്രമേയം തള്ളുകയായിരുന്നു.എല്‍.ഡി.എഫ് അംഗങ്ങളായ ഓമന രാമചന്ദ്രന്‍,ഐഷ ബാനു,അബ്ദുള്‍ സലിം,രമ സുകുമാരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.ജില്ലാ പഞ്ചായ ത്ത് സെക്രട്ടറിരാമന്‍കുട്ടിയുടെ അധ്യക്ഷതയിലാണ് 11 മണിയോടെ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ യോഗം ചേര്‍ന്നത്.അവിശ്വാസം കൊ ണ്ടുവന്നതിനെ തുടര്‍ന്ന് നടന്ന സമവായ ചര്‍ച്ചയുടെ ഭാഗമായി ഡിസംബര്‍ 20 ന് പ്രസിഡന്റ് രാജിവെക്കാന്‍ തീരുമാനിക്കുകയും വെള്ളിയാഴ്ച രാജി കത്ത് ലീഗ് നേതൃത്വത്തിന് നല്‍കുകയും ചെയ്തി രുന്നു.ഇതിനെ തുടര്‍ന്നാണ് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് യു.ഡി.എഫ് അംഗങ്ങള്‍ വിട്ടുനിന്നത് .

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!