അഗളി: മരം കടപുഴകി വീണ് അട്ടപ്പാടി ചുരത്തില്‍ ഗതാഗതം തട സ്സപ്പെട്ടു.നാലാം വളവു കഴിഞ്ഞ് അഞ്ചാം വളവിന് ഇടയിലായാണ് മരം റോഡിലേക്ക് വീണത്.ശനിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെ യായിരുന്നു സംഭവം.ഇതോടെ ആംബുലന്‍സും കെഎസ്ആര്‍ടിസി ബസും ഉള്‍പ്പടെ നിരവധി വാഹനങ്ങള്‍ മണിക്കൂറുകളോളം ചുര ത്തില്‍ കുടുങ്ങി.അടി ഭാഗത്ത് മണ്ണിഞ്ഞാണ് മരം നിലംപൊത്തി യത്.
വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ച് നീക്കി രാവിലെ ഏഴു മണിയോടെയാണ് ചുരത്തില്‍ ഗതാഗതം പുന:സ്ഥാ പിച്ചത്.വട്ടമ്പലം ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷന്‍ അസി.സ്റ്റേഷന്‍ ഓഫീസര്‍ എകെ ഗോവിന്ദന്‍കുട്ടി,ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീ സര്‍മാരായ ജയകൃഷ്ണന്‍,ശ്രീജേഷ്,സജിത്ത്,ഷബീര്‍,ഹോംഗാര്‍ഡ് അനില്‍കുമാര്‍,ഡ്രൈവര്‍ പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് മരം മുറിച്ച് നീക്കിയത്.
മരം വീണും മണ്ണിടിഞ്ഞും ചുരത്തില്‍ യാത്ര വഴിമുട്ടുന്നത് പതിവാ കുകയാണ്.ഈ മഴക്കാലത്ത് നിരവധി തവണ ചുരത്തില്‍ ഗതാഗത തടസ്സമുണ്ടായിട്ടുണ്ട്.മണ്ണും പാറക്കഷ്ണങ്ങള്‍ നിലംപൊത്തിയും, മരം വീണും ചരക്ക് ലോറികള്‍ കുടുങ്ങിയും മറ്റുമെല്ലാമാണ് പലപ്പോഴാ യി ഗതാഗത തടസ്സം നേരിട്ടത്.മാനത്ത് മഴക്കാറു കണ്ടാല്‍ ചുരത്തി ലൂടെയുള്ള യാത്ര മാറ്റി വെക്കേണ്ടി വരുന്ന ഘട്ടത്തിലെത്തി നില്‍ ക്കുകയാണ് കാര്യങ്ങള്‍.അട്ടപ്പാടിയില്‍ നിന്നും മണ്ണാര്‍ക്കാട്ടേക്കും തിരിച്ചുമെത്താനുള്ള ഏകപാതയിലെ ഈ ദുര്യോഗത്തിന് അറുതി കാത്ത് കഴിയുകയാണ് കുടിയേറ്റ ജനത.