മണ്ണാര്‍ക്കാട്: തെങ്കര ആനമൂളിയില്‍ അച്ഛനും മകനും സഞ്ചരിച്ചിരു ന്ന പിക്കപ്പ് വാന്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ടു.ഇരുവരും അ ത്ഭുതകരമായി രക്ഷപ്പെട്ടു.ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയായി രുന്നു അപകടം.
ആനമൂളി ചുരം പാലവളവില്‍ നിന്നും ഉരുളന്‍കുന്നിലേക്കുള്ള വഴി യിലെ ചപ്പാത്ത് പാലം മുറിച്ച് കടക്കുന്നതിനിടെയാണ് വാഹനം ഒഴു ക്കില്‍പ്പെട്ടത്.വാഹനത്തിലുണ്ടായിരുന്ന പുത്തന്‍പുരയില്‍ സോമന്‍, മകന്‍ വിനീഷ് എ്ന്നിവര്‍ ഉടന്‍ പുഴയിലേക്ക് ചാടുകയായിരുന്നു. ക യറിട്ട് കൊടുത്ത് നാട്ടുകാര്‍ സാഹസികമായാണ് ഇരുവരേയും രക്ഷി ച്ചത്.
വാഹനം ഒഴുകിപോകാതിരിക്കാന്‍ കയറിട്ട് കെട്ടി നിര്‍ത്തുകയും ചെയ്തു.രാത്രിയോടെ ജെസിബി എത്തിച്ച് പിക്കപ്പ് വാന്‍ പുറത്തെടു ക്കുകയായിരുന്നു.
അട്ടപ്പാടി മലനിരകളിലുണ്ടായ ശക്തമായ മഴയിലാണ് നെല്ലിപ്പുഴ യില്‍ ചേരുന്ന പൊട്ടിയില്‍ പൊടുന്നനെ മലവെള്ളപ്പാച്ചിലുണ്ടായ ത്.പൊട്ടിക്ക് സമീപത്തുള്ള ഫാമിലേക്ക് കോഴി മാലിന്യവുമായി വരികയായിരുന്നു വാഹനം.സമീപത്തുണ്ടായിരുന്നവരുടെ സമയോ ചിതമായ ഇടപെടലാണ് അച്ഛനും മകനും തുണയായത്.