മണ്ണാര്‍ക്കാട്: അറുപത്തിയെട്ടാമത് അഖിലേന്ത്യാ സഹകരണ വാ രാഘോഷത്തിന്റെ ഭാഗമായുള്ള താലൂക്ക് തല ആഘോഷങ്ങള്‍ക്ക് തുടക്കമായി.നവംബര്‍ 14 മുതല്‍ 20 വരെയാണ് സഹകരണ വാരാ ഘോഷം നടക്കുന്നത്.

ഇന്നലെ മുറ്റത്തെ മുല്ല -ലഘു ഗ്രാമീണ വായ്പാ പദ്ധതിയെ കുറിച്ച് മ ണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഹാളില്‍ നടന്ന സെമിനാറില്‍ റൂറല്‍ ബാങ്ക് സെക്രട്ടറി എം പുരുഷോത്തമന്‍ വിഷയാവതരണം നടത്തി.സര്‍ക്കി ള്‍ സഹകരണ യൂണിയന്‍ അംഗം എന്‍ ദിവാകരന്‍ അധ്യക്ഷനായി. യൂണിയന്‍ അംഗങ്ങളായ അഹമ്മദ് അഷ്‌റഫ് സ്വാഗതവും സനൂജ് നന്ദിയും പറഞ്ഞു.സഹകരണ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിമ്പോസിയങ്ങള്‍, സെമിനാറുകള്‍ എന്നിവ താലൂക്ക് തലത്തില്‍ നടക്കുന്നത്.

ഇന്ന് സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് ബിസിനസ്സ് ചെയ്യുന്നതിനുള്ള സൗകര്യം എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പുനെ വാമ്‌ നികോം റിട്ട.അസി.പ്രൊഫ.കെസിഎസ് കുട്ടി വിഷയാവതരണം നടത്തി.സര്‍ക്കിള്‍ സഹകരണ യൂണിയന്‍ പ്രസിഡന്റ് എം പുരു ഷോത്തമന്‍ അധ്യക്ഷനായി.സെക്രട്ടറി കെജി സാബു സ്വാഗതവും അംഗം സിടി മുഹമ്മദാലി നന്ദിയും പറഞ്ഞു.17ന് നവീകരണം പ്രോത്സാഹിപ്പിക്കല്‍,തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍,തൊഴില്‍ വൈശിഷ്ട്യം രൂപപ്പെടുത്തല്‍ എന്നിവയില്‍ സംഘങ്ങളുടെ പങ്ക് എന്ന വിഷയത്തിലും സംരഭ വികസനവും പൊതു സ്വാകാര്യ സഹകരണ പങ്കാളിത്തം ശക്തിപ്പെടുത്തലും എന്നി വിഷയത്തിലും സെമിനാറുകള്‍ നടക്കും.

19ന് മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഹാളില്‍ നടക്കുന്ന പൊതുയോഗം അഡ്വ.എന്‍ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്യും.മികച്ച സംഘങ്ങള്‍ ക്കുള്ള അവാര്‍ഡ് ദാനം കെടിഡിസി ചെയര്‍മാന്‍ പികെ ശശി നി ര്‍വഹിക്കും.സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എം പു രുഷോത്തമന്‍ അധ്യക്ഷനാകും.സഹകരണ സംഘം ജോയി ന്റ് രജിസ്ട്രാര്‍ (ജനറല്‍) ശബരീദാസന്‍,റിട്ട.ജോയിന്റ് രജിസ്ട്രാര്‍ എം കെ ബാബു എന്നിവര്‍ സംസാരിക്കും.തുടര്‍ന്ന് സഹകരണ നിയമ ഭേദഗതി എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ സഹകരണ സംഘം റിട്ട.അഡീഷണല്‍ രജിസ്ട്രാര്‍ ജോസ് ഫിലിപ്പ് വിഷയാവ തരണം നടത്തും.സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അംഗങ്ങളായ എന്‍ ദിവാകരന്‍ സ്വാഗതവും കെഎന്‍ സുശീല നന്ദിയും പറയും.

സഹകരണ മേഖലയില്‍ വലിയ മുന്നേറ്റങ്ങള്‍ നടത്തിയ വേളയി ലാണ് ഇത്തവണത്തെ സഹകരണ വാരാഘോഷം സംഘടിപ്പിക്കുന്ന ത്. സഹകരണ ബാങ്കിംഗ് രംഗത്ത് വലിയ മാറ്റങ്ങളാണ് കേരളത്തില്‍ നടപ്പിലായിട്ടുള്ളത്. മഹാപ്രളയവും കോവിഡ് മഹാമാരിയും കടു ത്ത പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ സമൂഹത്തിന് കൈത്താങ്ങായി സഹകരണ മേഖല നിന്നു. മുഖ്യമന്ത്രിയുടെ ദൂരിതാശ്വാസ നിധിയി ലേയ്ക്കുള്ള സംഭാവനയായും ഭവന രഹിതര്‍ക്ക് പുതിയ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന കാര്യത്തിലായാലും വാക്സിന്‍ ചലഞ്ചിലും വലി യ ഇടപെടലുകളാണ് സഹകരണ മേഖല നടത്തിയത്. നെല്ല് സംഭര ണ, സംസ്‌കരണ, വിപണന സഹകരണ സംഘവും സംഘത്തിനു കീഴിലുള്ള റൈസ് മില്ലുകളും, ക്ഷീര കര്‍ഷക സഹകരണ സംഘ ങ്ങളിലെ ഭാരവാഹി സ്ഥാനങ്ങളിലെ വനിതാ സംവരണം തുടങ്ങി മാതൃകാപരമായ നിരവധി മുന്നേറ്റങ്ങള്‍ നടത്താന്‍ സംസ്ഥാന സഹ കരണ വകുപ്പിന് കഴിഞ്ഞിട്ടുണ്ട്.അഖിലേന്ത്യാ സഹകരണ വാരാ ഘോഷത്തിന്റെ സംസ്ഥാനതല സമാപനം 20ന് കോഴിക്കോട് വെച്ച് നടക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!