അഗളി: മഴക്കാലത്ത് ഏത് നേരവും യാത്രാ തടസ്സം നേരിടാന്‍ സാധ്യ തയുള്ള അട്ടപ്പാടി ചുരം റോഡില്‍ വീണ്ടും ഗര്‍ത്തം രൂപപ്പെട്ടത് വാ ഹനയാത്രക്ക് അപായഭീതിയുണര്‍ത്തുന്നു.അഞ്ചാം വളവിന് സമീപ ത്ത് റോഡിന് ഏതാണ്ട് നടുഭാഗത്തായാണ് ആഴത്തില്‍ കുഴി രൂപപ്പെ ട്ടിരിക്കുന്നത്.ചൊവ്വാഴ്ചയാണ് ഗര്‍ത്തം ശ്രദ്ധയില്‍പ്പെടുന്നത്.ഇത് നി കത്തിയില്ലെങ്കില്‍ റോഡ് തകരാനുള്ള സാധ്യതയും ഏറെയാണ്.ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ചുരം റോഡില്‍ കുഴി രൂപപ്പെടുന്ന ത്.മഴ ശക്തി പ്രാപിക്കും മുന്നേ ജൂലായ് മാസത്തില്‍ പത്താം വളവി ന് സമീപത്തായാണ് കുഴിയുണ്ടായത്.ഇത് പിന്നീട് അധികൃതര്‍ അട യ്ക്കുകയായിരുന്നു.മഴക്കാലത്ത് ചുരത്തില്‍ മണ്ണിടിഞ്ഞും,മരം വീ ണും പുഴ വെള്ളം കയറിയും ഗതാഗത തടസ്സമുണ്ടാകാറുണ്ട്. അട്ടപ്പാ ടിയിലേക്കുള്ള ഏകപാതയിലെ ഈ ദുസ്ഥിതി കാലങ്ങളായി ജന ങ്ങളെ വലയ്ക്കുന്നുണ്ട്.ആനമൂളി മുതല്‍ ആനക്കട്ടി വരെയാണ് ചു രം ഉള്ളത്.പാതയെ കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നി ര്‍മാണം ഇനിയും ആരംഭിച്ചിട്ടില്ല.