തൃത്താല:സര്‍ഗ്ഗാത്മകമായ പ്രതിഭയും ജീവിത അനുഭവങ്ങളും നല്‍കിയ ദാര്‍ശനികതയായിരുന്നു അക്കിത്തത്തെ മലയാള കവിതാ ലോക ത്തെ കുലപതിയാക്കയതെന്ന് പട്ടികജാതി,പട്ടികവർഗ്ഗ നിയമ ,സാംസ്കാരിക പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലൻ പറഞ്ഞു. ജ്ഞാനപീഠം ലഭിച്ച അക്കിത്തം അച്യുതൻ നമ്പൂതിരിയെ കുമരനെല്ലൂരിലുള്ള വസതിയിൽ ആദരിച്ച ശേഷം സംസാരിക്കുക യായിരുന്നു അദ്ദേഹം. അക്കിത്തത്തിന് ജ്ഞാനപീഠം ലഭിക്കാൻ വൈകിപ്പോയി. അര്‍ഹതപ്പെട്ടത് ഏത് സമയത്തായാലും ലഭിക്കും. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അക്കിത്തത്തെ സന്ദര്‍ ശിച്ചിരുന്നു. അതിനു ശേഷമാണ് അദ്ദേഹത്തിന് പത്മ പുരസ്‌ക്കാര ത്തിനായി ശുപാര്‍ശ ചെയ്തത്. ഇത് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കു കയും, അതിനോടൊപ്പം ശുപാര്‍ശ ചെയ്ത പത്മഭൂഷന്‍ നിരസിക്കുക യായിരുന്നു. ഇതിന് മുമ്പ് ജ്ഞാനപീഠം നേടിയ എം .ടി വാസുദേവൻ നായർ ചെറുപ്പത്തില്‍ അക്കിത്തത്തിന്റെ വീട്ടില്‍ വന്നാണ് പുസ്തക ങ്ങള്‍ വായിച്ചിരുന്നത്. ഇ.എം എസുമായി അഭേദ്യമായ ആത്മ ബന്ധ മാണ് അക്കിത്തത്തിന് ഉണ്ടായിരുന്നത് എന്നും മന്ത്രി പറഞ്ഞു.
കൂടാതെ സംസ്ഥാന സ്‌ക്കൂള്‍ കലോല്‍സവത്തില്‍ കലാ കിരീടം നേടാന്‍ സംഭാവന നല്‍കിയ എല്ലാ പ്രതിഭകളേയും സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.