മണ്ണാര്‍ക്കാട്: നാട്ടുകല്‍ മുതല്‍ താണാവ് വരെയുള്ള ദേശീയപാത 966 വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കേണ്ട ഭാഗങ്ങളി ല്‍ വരുന്ന സ്ഥല ഉടമകള്‍ക്ക് നഷ്ടപരിഹാര തുക അനുവദിക്കുന്ന തിനുള്ള വിചാരണ പുരോഗമിക്കുന്നു.കോവിഡ് മാനദണ്ഡങ്ങള്‍ പാ ലിച്ച്‌സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എല്‍എ (ജി) നം 2 പാലക്കാട് ഓഫീ സിലാണ് വിചാരണ നടക്കുന്നത്.
ദേശീയപാത കടന്ന് പോകുന്ന 11 വില്ലേജുകളില്‍ നിന്നുള്ള 366 ഓളം പേരില്‍ നിന്നാണ് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള അന്വേഷണം നടത്തുന്നത്.പുതുപ്പരിയാരം – ഒന്ന് രണ്ട്,മുണ്ടൂര്‍ – ഒന്ന്്,രണ്ട്, കരിമ്പ – ഒന്ന്, രണ്ട്, കാരാകുറിശ്ശി,തച്ചമ്പാറ,കുമരംപുത്തൂര്‍,കോട്ടോപ്പാടം – രണ്ട്, പൊറ്റശ്ശേരി വില്ലേജുകളിലുള്ളവര്‍ അവര്‍ക്കനുവദിച്ച തീയതി കളില്‍ നോട്ടിസീല്‍ പരാമര്‍ശിച്ച രേഖകള്‍ സഹിതമാണ് വിചാര ണയ്ക്കായി എത്തേണ്ടത്. ഒരു ദിവസം 20 പേരെ രാവിലെയും ഉച്ച യ്ക്ക് ശേഷവുമായാണ് പങ്കെടുപ്പിക്കുന്നത്.ഈ മാസം 26 വരെയാണ് വിചാരണ.ഇത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് നഷ്ടപരിഹാരം നല്‍കുന്ന തിനുള്ള നടപടികള്‍ ഉണ്ടാകും.സ്ഥലത്തിന്റെ ഘടന,അതിലെ വസ്തുക്കള്‍ എന്നിവയെല്ലാം അടിസ്ഥാനമാക്കി ആധാരത്തിലുള്ള വിലയും 12 ശതമാനം പലിശയുമടക്കമാണ് നഷ്ടപരിഹാരമായി നല്‍ കുക.ഇതിന് വൈമുഖ്യം കാണിക്കുന്നവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
നാലു വര്‍ഷം മുമ്പ് ആരംഭിച്ച ദേശീയപാത നവീകരണം ഇനിയും പൂര്‍ത്തിയാകാത്തത് സ്ഥലമേറ്റെടുപ്പ് നടപടികളിലെ കാലതാമസം കാരണമാണ്.173 കോടി രൂപ ചിലവില്‍ 46 കിലോ മീറ്റര്‍ ദൈര്‍ഘ്യ മുള്ള പാതയുടെ നിര്‍മാണാണച്ചുമതല കോഴിക്കോട് ആസ്ഥാനമാ യ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ്. അപക ടങ്ങള്‍ക്ക് വിരുന്നൊരുക്കുന്ന വലിയ വളവുകളും പുതുതായി നിര്‍ മിച്ച പാലങ്ങളുടെ അനുബന്ധ റോഡുകളുമാണ് സ്ഥലം ഏറ്റെടുക്കാ ത്തത് മൂലം നിര്‍മാണം പൂര്‍ത്തിയാകാതെ കിടക്കുന്നത്.ആകെ 9.2 കിലോമീറ്റര്‍ ദൂരത്തിലായി 66 ഇടങ്ങളിലാണ് സ്ഥലമേറ്റെടുക്കാനു ള്ളത്.ഇവിടങ്ങളില്‍ പാത നവീകരണം നടത്താത്തതിനാല്‍ മഴയ്ത്ത് കുണ്ടും കുഴിയും രൂപപ്പെടുകയും ഇത് നികത്തേണ്ടിയും വരുന്നതി ലൂടെ കരാര്‍കമ്പനിക്ക് സാമ്പത്തി നഷ്ടവും പേറണ്ടി വരുന്നു. കഴി ഞ്ഞ നാല് വര്‍ഷത്തിനിടെ ഏകദേശം മുപ്പതോളം തവണയെങ്കിലും കുഴികള്‍ നികത്തിയിട്ടുണ്ടെന്നും ഇതുവഴി നാല് കോടിയോളം രൂപ സ്വന്തം നിലയ്ക്ക് ചെലവഴിക്കേണ്ടി വന്നിട്ടുണ്ടെന്നും കരാര്‍ കമ്പനി വൃത്തങ്ങള്‍ പറയുന്നു.അതേ സമയം സ്ഥലമേറ്റെടുപ്പ് പ്രശ്‌നത്തിന് പരിഹാരമായെങ്കിലും ഇവിടങ്ങളില്‍ പ്രവൃത്തികള്‍ തീര്‍ക്കാന്‍ ഒരു വര്‍ഷമെങ്കിലും വേണ്ടി വന്നേക്കും.