മണ്ണാര്‍ക്കാട്:അപേക്ഷ എഴുതാന്‍ ഒരു എ ഫോര്‍ ഷീറ്റ് ചോദിച്ചിട്ടും നല്‍കാതിരുന്ന മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് ഒരു കെ ട്ട് എ ഫോര്‍ ഷീറ്റും പത്ത് പേനകളും വാങ്ങി നല്‍കി തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെപിഎം സലീമിന്റെ വേറിട്ട പ്രതി ഷേധം.തിങ്കളാഴ്ചയാണ് സംഭവം.
ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് വര്‍ഷങ്ങളായി ചലന ശേഷിയും കാഴ്ചയും നഷ്ടപ്പെട്ട ചാമപ്പറമ്പ് സ്വദേശിനിയായ യുവതിക്ക് മെഡിക്കല്‍ ബോ ര്‍ഡില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി ബന്ധപ്പെട്ട രേഖകളു മായി താലൂക്ക് ആശുപത്രിയിലേക്ക് തച്ചനാട്ടുകര പഞ്ചായത്ത് പ്രസി ഡന്റ് എത്തിയത്.ആശുപത്രിയുടെ പിറകിലെ ഇടുങ്ങിയ വഴിയിലൂ ടെ പ്രയാസപ്പെട്ട് പോകേണ്ടതിനാല്‍ ഭിന്നശേഷിക്കാരനായ പ്രസി ഡന്റ് ഫോട്ടോയും അനുബന്ധ രേഖകളും തന്റെ ഡ്രൈവര്‍വശം കൊടുത്തയക്കുകയായിരുന്നു.ഓഫീസിലെത്തിയപ്പോള്‍ അപേക്ഷ നല്‍കണമെന്നായത്രേ.ഇതിനായി ഒരു പേപ്പര്‍ ആവശ്യപ്പെട്ടപ്പോള്‍ ഓഫീസിലുണ്ടായിരുന്നവര്‍ നല്‍കാന്‍ തയ്യാറായില്ലെന്നും സൂപ്രണ്ടി ന്റെ അനുമതി വേണമെന്നും അറിയിച്ച് ഡ്രൈവറെ മടക്കി വിടുക യും സര്‍ക്കാര്‍ ജീവനക്കാരനാണെന്നും പഞ്ചായത്ത് പ്രസിഡന്റ് താഴെയുണ്ടെന്ന് അറിയിച്ചിട്ടും ഫലമുണ്ടായില്ലെന്നും കെപിഎം സലീം പറയുന്നു.
ഇതേ തുടര്‍ന്ന് സലീം ഇരുമ്പുകൊണ്ടുള്ള കോണിപ്പടി ക്രച്ചസില്‍ ഊന്നി കയറി ഓഫീസിലെത്തി ഒരു കെട്ട് പേപ്പറും 10 പേനകളും ഏല്‍പ്പിക്കുകയായിരുന്നു.സൂപ്രണ്ടിന്റെ അനുമതിക്ക് കാത്തു നില്‍ക്കാതെ അവശരും ആലംബഹീനര്‍ക്ക് നല്‍കാനും പേപ്പര്‍ കഴിഞ്ഞാല്‍ വിളിച്ച് പറയണമെന്നും അറിയിച്ചാണ് അദ്ദേഹം ഓഫീസില്‍ നിന്നും ഇറങ്ങിയത്.
നാല്‍പ്പത് ശതമാനത്തിന് മുകളില്‍ ശാരീരിക/മാനസിക അവശത കള്‍ അനുഭവിക്കുന്നവരോ,അവരുടെ ബന്ധുക്കളോ,ജനപ്രതിനി ധികളോ,പൊതുപ്രവര്‍ത്തകരോ ആണ് മെഡിക്കല്‍ ബോര്‍ഡ് സര്‍ ട്ടിഫിക്കറ്റ് ആവശ്യത്തിനായി എത്തുന്നത്.ഭിന്നശേഷിക്കാരനും ഗ്രാ മ പഞ്ചായത്ത് പ്രസിഡന്റും കൂടിയായ തനിക്ക് ആശുപത്രി ഓഫീ സില്‍ നിന്നും ഈ അനുഭവമാണെങ്കില്‍ സാധാരണക്കാരന്റെ സ്ഥി തിയെന്തായിരിക്കുമെന്നും കെപിഎം സലീം ചോദിക്കുന്നു.തനിക്ക് നേരിട്ട ദുരനുഭവം തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയും പങ്ക് വെച്ചിട്ടുണ്ട്.പ്രസിഡന്റിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീ ഡിയയില്‍ ഇതിനകം വലിയ ചര്‍ച്ചയായി കഴിഞ്ഞു.