ആലത്തൂർ: കുറുവാ സംഘത്തിലെ മൂന്ന് മോഷ്ടാക്കൾ അറസ്റ്റിൽ. തമിഴ്‌നാട് തിരുപ്പുവനം വണ്ടാനഗർ മാരിമുത്തു (ഐആർഎട്ട്-50), കോഴിക്കോട് തലക്കുളത്തൂർ എടക്കര പാണ്ഡ്യൻ (തങ്ക പാണ്ഡി-47), തഞ്ചാവൂർ ബൂധല്ലൂർ അഖിലാണ്ടേശ്വരി നഗർ പാണ്ഡ്യൻ (സെൽവി പാണ്ഡ്യൻ-40) എന്നിവരാണ്np അറസ്റ്റിലായത്.ആലത്തൂർ ഡി.വൈ. എസ്.പി. കെ.എം. ദേവസ്യ,നെന്മാറ സി.ഐ. ദീപകുമാർ, വടക്ക ഞ്ചേരി സി.ഐ. മഹേന്ദ്ര സിംഹൻ എന്നിവരുടെ നേതൃത്വത്തിലാ യിരുന്നു അറസ്റ്റ്.ഇവരെ തമിഴ്‌നാട് ആനമലയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
മാരിമുത്തുവും സെൽവി പാണ്ഡ്യനുമാണ് മോഷണം നടത്തുന്നത്. മോഷണ മുതൽ ഒളിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്നത് തങ്ക പാണ്ഡിയാണ്.ഇയാളെ കോഴിക്കോട് എടക്കരയിൽ നിന്നും പിടികൂ ടി.കോഴിക്കോട് ബാലുശ്ശേരിയിലാണ് മോഷ്ടിച്ച സാധനങ്ങൾ വിൽ ക്കുക.മാരിമുത്തുവിന്റെ പേരിൽ തഞ്ചാവൂർ, മധുര, രാമനാഥ പുരം എന്നിവിടങ്ങളിൽ 30ലധികം കേസുണ്ട്.സെൽവി പാണ്ഡ്യൻ 10 കേ സുകളിൽ പ്രതിയാണ്.ജനുവരി മുതൽ സെപ്തംബർ വരെ ഒറ്റ പ്പാലം, വടക്കഞ്ചേരി, നെന്മാറ, തൃശൂർ ചെറുതുരുത്തി, കോഴിക്കോട് എട ക്കര എന്നിവിടങ്ങളിൽ 15 മോഷണങ്ങൾ നടത്തിയതായി ഇവർ സമ്മതിച്ചു.എട്ട് കേസുകളിൽ തൊണ്ടിമുതൽ കണ്ടെടുത്തു.
ഓഗ സ്റ്റ് 31ന് വടക്കഞ്ചേരി പള്ളിക്കാട് വീട്ടിൽ ഉറങ്ങിക്കിടന്ന സ്ത്രീ യുടെ മൂന്നേമുക്കാൽ പവൻ മാല പൊട്ടിച്ച സംഭവത്തിൽ ലഭിച്ച സി. സി .ടി.വി. ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്. വട ക്കഞ്ചേരി പരുവാശ്ശേരി നെല്ലായപാടത്ത് ഒക്ടോബർ രണ്ടിന് മോഷ ണ ശ്രമം നടത്തിയ ദൃശ്യങ്ങൾ ലഭിച്ചിരുന്നു.നെന്മാറയിൽ ഒക്ടോബ ർ അഞ്ചിനും കൊല്ലങ്കോട് ഒക്ടോബർ ഏഴിനും മോഷണം നടത്തി. ജനുവരി ആറിന് ഒറ്റപ്പാലം പൂക്കോട്ടുകുന്നിലെ വീട്ടിൽ നിന്ന് മാല പൊട്ടിച്ചു.ജനുവരി എട്ടിന് ലക്കിടിയിലെ സ്ത്രീയുടെ മാല പൊട്ടി ച്ചു.മാർച്ച് 12ന് ഒറ്റപ്പാലം ചോറോട്ടൂരിലെ വീട്ടിൽ കയറി മാല കവ ർന്നു.അന്നു തന്നെ പുഴകടന്ന് ചെറുതുരുത്തിയിലെ വീട്ടിൽ നിന്നും മാല പൊട്ടിച്ചു.ജൂലായ് 30നാണ് കോഴിക്കോട് ഏലത്തൂരിലെ വീടി ന്റെ വാതിൽ തകർത്ത് സ്വർണ്ണവും പണവും കവർന്നു.ഓഗസ്റ്റ് നാ ലിന് ഏലത്തൂരിലെ മറ്റൊരു വീട്ടിലും കവർച്ച നടത്തി.ഓഗസ്റ്റ് 31ന് വടക്കഞ്ചേരിയിലെ വീട്ടിൽ കയറി.
പകൽ ബസിൽ യാത്ര ചെയ്താണ് മോഷണം നടത്താനുള്ള സ്ഥലത്ത് എത്തുക.വീടുകളുടെ പരിസര ത്തുനിന്നാണ് ആയുധങ്ങൾ കണ്ടെ ത്തുക.മോഷണ ശേഷം കമ്പം, തേനി,തഞ്ചാവൂർ,ആനമല പ്രദേശ ങ്ങളിലേക്ക് പോകും. സ്ഥിരമായി ഒരേ മൊബൈൽ നമ്പർ ഉപയോ ഗിക്കില്ല.മോഷണത്തിനു പോകു മ്പോൾ താമസ സ്ഥലത്ത് ഫോൺ ഓഫ് ചെയ്ത് വെക്കും. മോഷണ ത്തിനിടെ വീട്ടുകാർ പ്രതിരോധിച്ചാ ൽ ആക്രമിക്കും.വാതിൽ തല്ലി പ്പൊളിച്ച് കയറുന്നതാണ് പതിവ്. എസ്.ഐമാരായ സുധീഷ് കുമാർ, നാരായൺ, എ.എസ്.ഐ. ബിനോ യ് മാത്യു, എസ്.സി.പിഒ. സജീവൻ, ക്രൈംസ്‌ക്വാഡ് എസ്.സി.പി.ഒ. എ.മാധവൻ, എ.എസ്.ഐ. ജേക്കബ്, എ.എസ്.ഐ. റഷീദലി, സാജി ത്ത്, ബാബു, കൃഷ്ണദാസ്, ഷിബു, ഷിജു, സുധീഷ്, സൈബർ സെല്ലി ലെ വിനു,ശ്രീജിത്ത്, മനാഫ്, സാജു എന്നിവരാണ് അന്വേഷണ സം ഘത്തിൽ ഉണ്ടായിരുന്നത്.