മണ്ണാര്‍ക്കാട് :നവരാത്രി ആഘോഷ നിറവില്‍ മണ്ണാര്‍ക്കാട്,അട്ടപ്പാടി താലൂക്കുകളിലെ ക്ഷേത്രങ്ങള്‍.ദുര്‍ഗാഷ്ടമി ദിനമായ ബുധനാഴ്ച സ ന്ധ്യയ്ക്ക് പൂജവെയ്പ്പ് നടന്നു.ക്ഷേത്രങ്ങളിലും സരസ്വതി മണ്ഡപ ങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ്ചടങ്ങുകള്‍ ഒരുക്കിയിട്ടുള്ളത്.തിരക്കൊഴിവാക്കണമെന്നും സാമൂഹിക അക ലം പാലിക്കണമെന്നും നിഷ്‌കര്‍ഷിച്ചാണ് ക്ഷേത്രകമ്മിറ്റികള്‍ ചട ങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.അറിവിന്റേയും അതുപകര്‍ ത്തുന്ന ഊര്‍ജ്ജത്തിന്റേയും ഉത്സവമായ നവരാത്രി ആഘോഷങ്ങ ള്‍ക്ക് സമാപനം കുറിച്ച് വെള്ളിയാഴ്ച വിജയദശമി ആഘോഷിക്കും.
മുതുകുറുശ്ശി ശ്രീ കിരാത മൂര്‍ത്തീ,മഹാവിഷ്ണു ക്ഷേത്രത്തില്‍ നവ രാത്രി ആഘോഷം നടക്കും. വ്യാഴാഴ്ച നവമി പൂജ, വെള്ളിയാഴ്ച രാവിലെ 5 മുതല്‍ വാഹന പൂജ, 9 മണിക്ക് ക്ഷേത്രം മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ വിദ്യാരംഭം കുറിക്കല്‍ എന്നിങ്ങനെ നടക്കും.
പുലാപ്പറ്റ ലക്ഷ്മി നാരായണ വിദ്യാലയത്തില്‍ നവരാത്രി ഉത്സവത്തോ ടനുബന്ധിച്ചു വ്യാഴാഴ്ച സൗന്ദര്യ ലഹരി സ്‌തോത്ര പാരായണം , 11 മണിക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, വെള്ളിയാഴ്ച 8 മണിക്ക് വാഹ നപൂജ ,9 നു വിദ്യാരംഭം കുറിക്കല്‍ നടക്കും
മണ്ണാര്‍ക്കാട് മണ്ണത്ത് മാരിയമ്മന്‍ ക്ഷേത്രത്തില്‍ വിജയദശമി ദിവ സമായ വെള്ളിയാഴ്ച 5 മണിമുതല്‍ കൂത്തുമാടം ഗ്രൗണ്ടില്‍ ഉറിയ ടിയും, വഴുക്കുമരം കയറല്‍ ആഘോഷവും ക്ഷേത്രകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കും.