അലനല്ലൂര്‍: ഉപ്പുകുളത്ത് വന്യജീവി ആക്രമണം തുടരുന്നു. കപ്പിയി ല്‍ മേയാന്‍ വിട്ട ആടിനെ വന്യജീവി കൊന്നു തിന്നു. ചൂളിയിലെ ആര്യാടന്‍ ഹാജറയുടെ ആടിനെയാണ് വന്യജീവി ഇരയാക്കിയത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ കപ്പിയിലെ എന്‍.എസ്.എസ് എസ്റ്റേറ്റില്‍ ആടുകളെ മേയാന്‍ വിട്ടതായിരുന്നു. രണ്ടുമണിയോടെ ഈ ഭാഗത്തിലൂടെ പോവുകയായിരുന്ന വെള്ളേങ്ങര സലാമും ആ ടുകളെ മേയ്ക്കുകയായിരുന്ന പടുകുണ്ടില്‍ മുഹമ്മദുപ്പയും വന്യജീ വി ഓടുന്നതായി കാണുകയും ആടുകളുടെ കരച്ചില്‍ ശ്രദ്ധയില്‍ പെടുകയും ചെയ്തതോടെ ചെന്ന് നോക്കിയപ്പോഴാണ് ആടിന്റെ അ വശിഷ്ടം കണ്ടത്. ശരീരഭാഗങ്ങളെല്ലാം ഭക്ഷിച്ച നിലയിലായിരുന്നു. ആക്രമണത്തിന് പിന്നില്‍ പുലിയാണെന്നാണ് കരുതുന്നത്. അതി രാവിലെ ടാപ്പിങ് തൊഴിലാളികളും മറ്റും പ്രദേശത്ത് സ്ഥിരമായി പുലിയെ കാണുന്നതായി പറയുന്നു. ശനിയാഴ്ച്ച ഉപ്പുകുളം ചേറവര പ്പ് ഭാഗത്ത് എന്‍.എസ്.എസ് എസ്റ്റേറ്റില്‍ ജോലി ചെയ്യുകയായിരുന്ന നാലു യുവാക്കളും പുലിയെ കണ്ടിരുന്നു. പ്രദേശത്ത് വന്യജീവി ആക്രമണം തുടര്‍ക്കഥയായതോടെ ജനങ്ങള്‍ ഭീതിയിലാണ്. ജനങ്ങ ളുടെ സൈ്വര്യ ജീവിതത്തിന് ഭീഷണിയായ വന്യജീവിയെ ഉടന്‍ പിടികൂടണമെന്ന ആവശ്യം ശക്തമാവുകയാണ്. പിലാച്ചോലയില്‍ വനംവകുപ്പ് സ്ഥാപിച്ച പുലി കൂട് തുടര്‍ച്ചയായി വന്യജീവി സാന്നി ധ്യമുള്ള പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവ ശ്യപ്പെട്ടു.