കുമരംപുത്തൂര്‍: മൈലാംപാടം അക്കിപ്പാടം പൂളച്ചിറയില്‍ മലമ്പാ മ്പിനെ പിടികൂടി.പിആര്‍എസ് സി റെസ്ക്യു ടീമിന്റെ നേതൃത്വ ത്തിലാണ് മലമ്പാമ്പിനെ പിടികൂടിയത്.പാതയോരത്തെ അഴുക്കു ചാലിന്റെ സ്ലാബുകള്‍ക്കിടയില്‍ ചുറ്റി പിണഞ്ഞ് കിടക്കുകയായി രുന്ന പാമ്പിനെ കണ്ട നാട്ടുകാര്‍ പിആര്‍എസ് സി റെസ്ക്യു ടീമിനെ അറിയിക്കുകയായിരുന്നു.നിസാര്‍,അഷ്റഫ്,സവാദ്,മാനു റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടിയത്. മൈലാ മ്പാടം പയ്യനെടം റോഡ് പ്രവൃത്തി മുടങ്ങിയതോടെ പാതയുടെ ഇരു വശത്തും കാട് വളര്‍ന്ന് നില്‍ക്കുന്നത് ഇഴജന്തുക്കള്‍ തമ്പടിക്കാന്‍ ഇടയാക്കുന്നുണ്ട്.കഴിഞ്ഞ പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് നെച്ചുള്ളി ഭാഗത്ത് മലമ്പാമ്പിനെ പിടികൂടിയിരുന്നു.