കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രി യേഷന്‍ സെന്റര്‍ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി പുസ്തക ശേഖരണവും ജീവകാല അംഗത്വ പ്രചരണവുംസംഘടിപ്പിച്ചു. ജീവകാല അംഗങ്ങളുടെ പ്രഖ്യാപനവും ശേഖരിച്ച പുസ്തകങ്ങളുടെ ഏറ്റുവാങ്ങലും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോ. സെകട്ടറി എം.കെ. രവീന്ദ്രനാഥന്‍ ഉദ്ഘാടനം ചെയ്തു.ലൈബറി പ്രസിഡന്റ് സി. മൊയ്തീന്‍കുട്ടി അധ്യക്ഷനായി.സെക്രട്ടറി എം.ചന്ദ്രദാസന്‍, കെ.രാമകൃഷ്ണന്,എ.ഷൗക്കത്തലി, സി.ശങ്കരനാരായണന്,എം. മനോ ജ്,എ.സുബ്രഹ്മണ്യന്, വിജയലക്ഷ്മി, ഭാരതി എന്നിവര്‍ സംസാരിച്ചു. അഗ്നിച്ചിറകുകള്‍,രാമന്റെദുഃഖം തുടങ്ങിയ പ്രമുഖ കൃതികള്‍
ഉള്‍പ്പെടെ നൂറിലേറെ പുസ്തകങ്ങള്‍ സമാഹരിക്കാനായി.