മണ്ണാര്‍ക്കാട്: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗ മായുള്ള ആസാദി കാ അമൃത് മഹോത്സവിന് മണ്ണാര്‍ക്കാട് നഗ രസഭയില്‍ തുടക്കമായി.സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ നഗരസഭയുടെ നേതൃത്വത്തില്‍ ശുചിത്വ മേഖലയിലെ നേട്ട ങ്ങളുടെ പ്രചാരണവും തുടര്‍ പ്രവര്‍ത്തനങ്ങളും നടക്കും.നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.വൈസ് ചെയ ര്‍പേഴ്‌സണ്‍ പ്രസീത അധ്യക്ഷയായി.ചടങ്ങില്‍ നഗരസഭയിലെ താല്‍ക്കാലിക ശുചീകരണ തൊഴിലാളികളെ മൊമെന്റോ നല്‍കി ആദരിച്ചു.സ്ഥിരം സമിതി അധ്യക്ഷരായ ബാലകൃഷ്ണന്‍,മാസിത സത്തര്‍,വത്സലകുമാരി,നഗരസഭാ സൂപ്രണ്ട് നിസാമുദ്ദീന്‍,ആസാദി കാ അമൃത് മഹോത്സവ് ഗ്രാന്റ് അംബാസഡര്‍ സക്കീര്‍ മുല്ലക്കല്‍, നോഡല്‍ ഓഫീസര്‍ അബൂബക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!